Wednesday, 21 December 2011

ഒരു ചാവേര്‍ ബ്ലോഗറുടെ കഥ!

സമയം പാതിരാത്രി, പന്ത്രണ്ട് മണി.
ഉമ്മയും ഇത്താത്തയും എന്റെ അപ്പുറത്തും ഇപ്പുറത്തുമായിക്കിടന്ന്   ഒരു  ഉറക്കമത്സരം  തന്നെ നടത്തുകയാണ്. ഇത്തായുടെ ഭരതനാട്യത്തിന്റെ സ്റ്റെപ്പ്മാതിരി കൈയും കാലും വെച്ചുള്ള  കിടത്തം കണ്ടപ്പോള്‍  നടുപ്പുറത്ത് പട പടാന്ന് പൊട്ടിക്കാന്‍ തോന്നി!  എത്ര കാലമായി അവളോടു കല്യാണം  കഴിപ്പിക്കാന്‍ സമ്മതം ചോദിക്കുന്നു. ഒരേയൊരുത്തരം.

 " എനിക്ക് പഠിക്കണം , എനിക്ക്പഠിക്കണം !!!"

ഇവള്‍ക്കിതെന്തിന്റെ  സൂക്കേടാണ് റബ്ബേ................. എത്രയുംവേഗം ഇതിനൊരു പരിഹാരം കാണണം. കാരണം ഇവളുടേത് കഴിഞ്ഞിട്ടുവേണ്ടേ എനിക്കൊരു കൈനോക്കാന്‍! കുറെക്കാലമായി ഞാന്‍ സഹിക്കുന്നു.....അല്ലേലും  ഈ ഇത്താത്തമാര്‍  പാണ്ടിലോറികള്‍ പോലെയാ.    വേഗത്തിലൊട്ട് പോവുകയുമില്ല, സൈഡും തരില്ല....

ഇങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരുള്‍വിളി.....മനസില്‍ ലഡുവിന് പകരം ഒരു മോഹം പൊട്ടിയിരിക്കുന്നു!

മലര്‍ന്നു കിടന്നിരുന്ന ഞാന്‍ കുമ്പിട്ടുകിടന്ന് തലയിണയില്‍ കൈ കയറ്റിവച്ച് അതില്‍ താടിയെ വിശ്രമിപ്പിച്ചു, കഴിഞ്ഞദിവസം ബ്യൂട്ടിപാര്‍ലറില്‍പോയി വില്ല്കണക്കെ വളച്ച്, വെട്ടി വൃത്തിയാക്കിയ
പുരികക്കൊടി അല്‍പമൊന്നുയര്‍ത്തി ചിന്തിക്കാന്‍ തുടങ്ങി.....
ഈ പതിനേഴ്കാരിയുടെ പതിനേഴായിരം രോമങ്ങളും           എഴുന്നേറ്റുനിന്ന്   തലപുകയ്ക്കാന്‍ തുടങ്ങി.....(ആണായിരുന്നേല്‍ ഒരു ബീഡി മാത്രം പുകച്ചാല്‍ മതിയായിരുന്നു! ഇപ്പോള്‍ മനസിലായി ആണുംപെണ്ണും തമ്മിലുള്ള വ്യത്യാസം. എന്നിട്ടും സ്ത്രീപുരുഷസമത്വം,  സ്ത്രീ പുരുഷസമത്വം എന്ന് നിലവിളിക്കുന്നവരുടെ തലയില്‍ ചെളിക്കട്ട പോയിട്ട് ഒരു പ്ലാസ്റ്റിക് കഷണം പോലും ഇല്ലന്നാ തോന്നുന്നത്!)
ചുരുക്കിപ്പറഞ്ഞാല്‍ പ്രശ്നം ഇതാണ്;
സ്വന്തമായി അല്‍പം തല്ലുകൊള്ളിത്തരവും സ്വത്തായി സാമാന്യം നീളമുള്ള ഒരു നാവും മാത്രമുള്ള എനിക്ക് എഴുതാനൊരു പൂതി!
അതും ബ്ലോഗില്‍
എന്തു ചെയ്യും?????
തല്‍കാലം ഇപ്പോള്‍ കിടന്നുറങ്ങാം, നാളെ വേണ്ടത് ചെയ്യാം....

പിറ്റേന്ന് പതിവിലും നേരത്തേ എഴുന്നേറ്റു.     കുളിച്ചു കുപ്പായമിട്ടു
കുട്ടിക്കൂറമണം പരത്തി ഞാന്‍ സിസ്റ്റത്തിനു മുന്നില്‍ 'ബ്ലോഗ്' പഠിക്കാനായി ഇരുന്നു.

ചില പോസ്റ്റ്കളെയും    അവയുടെ തന്തമാരെയും പരിചയപ്പെട്ടു.
ഒളിഞ്ഞും തെളിഞ്ഞും അവരെ പരീക്ഷിച്ചു.
കണ്ണുമിഴിച്ചും കഴുത്ത്ചെരിച്ചും നിരീക്ഷിച്ചു.
വായിച്ചു,
ചിന്തിച്ചു,
ഊഹിച്ചു.

ഈ ബ്ലോഗ് ലോകം മുഴുവന്‍ ബുദ്ധിയുള്ളവരാണല്ലോ! അക്ഷരങ്ങള്‍കൊണ്ട് സര്‍ക്കക്കസ് കാണിക്കുന്നവര്‍
ചിലര്‍ എകരത്തിരുന്ന് കനമുള്ള വര്‍ത്താനം പറയുന്നു!
ചിലര്‍ കാര്യങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.
ഇനി മറ്റ്ചിലര്‍ തട്ടുപൊളിപ്പന്‍ കവിതകളെഴുതുന്നു.
ചിലയിടങ്ങളില്‍ സുന്ദരമുഹൂര്‍ത്തങ്ങള്‍ സാക്ഷ്യം വഹിക്കുന്ന
ഹൃദയ സ്പര്‍ശിയായ അനുഭവങ്ങള്‍ കാണാം. ഇതൊക്ക കണ്ട് ഏറെക്കുറെ അന്തംവിട്ട അവസ്ഥയിലാണ് ഞാന്‍

"നിനക്കിത് വേണോ?"  ഞാന്‍ എന്നോടുതന്നെ ചോദിച്ചു.

ഈ വിവരമുള്ളവരുടെ മുന്നില്‍ പോയി പുഞ്ചിരിക്കാന്‍ ശ്രമിച്ചാല്‍ അതൊരു ഇളിച്ചുകാട്ടലായി മാറില്ലേ? നിനക്ക് പഴയത് പോലെ അപ്പുറത്തെ വീട്ടിലെ കോഴീടെ കാലിന് കല്ലെറിഞ്ഞും വല്ല്യുമ്മാനോടു തറുതല പറഞ്ഞും നടന്നാല്‍ പോരെ?
ഇനി കോപ്രായങ്ങള്‍ ഇന്റ ര്‍നെറ്റിനു മുന്നില്‍ തന്നെ
വേണമെന്നുണ്ടങ്കില്‍ ചാറ്റിയും ചീറ്റിയും സമയം കളയാം!
ഒരു ഭംഗിയുള്ള പെണ്കുട്ടിയുടെ ഫോട്ടോ  uplod ചെയ്താല്‍ കമന്റ്കളുടെയും റിക്ക്വസ്റ്റ്കളുടെയും ഘോഷയാത്രയാവും.. ആണ്‍സഹോദരികളോടും പെണ്‍സഹോദരന്‍മാരോടും ചങ്ങാത്തം കൂടാം!
ഇതൊക്ക പോരെ?

മിന്നല്‍പ്പിണര്‍പ്പിനെപ്പോലും മിന്നാമിനുങ്ങായിരിക്കും എന്ന്പറഞ്ഞു നിസ്സാരവല്‍കരിക്കുന്ന ഞാന്‍ ഇത്തവണ ഒന്ന് പരുങ്ങി. വയറിനകത്ത് നിന്നൊരു കാളല്‍
നെഞ്ചിന്നകത്തൊരു കത്തല്‍
കുഞ്ചിയിലൊരു ചൊറിച്ചില്‍ !
ആകെ  കണ്‍ഫ്യൂഷന്‍
തീക്കളി മാത്രം കളിച്ച് ശീലമുള്ള എനിക്ക് ഈ കുട്ടിക്കളി വേണോ!
വേണ്ട
ഒന്നൂടെ ആലോചിച്ചിട്ട്  മതി.
തത്കാലം ആയുധം വെച്ച് കീഴടങ്ങലാണ് ബുദ്ധി.

പ്രിയ  ബ്ലോഗര്‍മാരെ ബ്ലോഗറികളെ ഞാനിതാ പിന്‍വാങ്ങുന്നു;
എഴുതാനുള്ള പൂതി പറിച്ചെറിഞ്ഞുകൊണ്ട്!
ഇഷ്ടമുണ്ടായിട്ടല്ല,
നിങ്ങളുടെയൊക്കെ ഇടയില്‍ പിടിച്ച് നില്‍ക്കാന്‍ മാത്രം
വിവരം വെക്കട്ടെ! എന്നിട്ടു വരാം.

                       
                        - ശുഭം-


                           

129 comments:

 1. ആദ്യത്തെ ഫോല്ലോവേരും ആദ്യത്തെ കമന്റും എന്റേത്... എന്താവും എന്ന് നോക്കട്ടെ

  ReplyDelete
  Replies
  1. ഹൊ!
   എന്റെ അനാമികാ ഒരു ഒന്നൊന്നര കൈനീട്ടം തന്നെ!
   കണ്ടില്ലേ പുലികളും പുപ്പുളികളും ഒക്കെ വന്നു
   അഭിപ്രായം പറയുന്നു!

   Delete
 2. വെറുതെ ആയില്ല.. അക്ഷരപിശാശുകളെ ആട്ടി ഓടിക്കു... അനുഭവം, പുഞ്ചിരി തിരുത്തിയാല്‍ നന്ന്

  word verification diabale cheyyu

  ReplyDelete
 3. ഈ ബ്ലോഗ് ലോകം മുഴുവന്‍ ബുദ്ധിയുള്ളവരാണല്ലോ!
  അക്ഷരങ്ങള്‍ കൊണ്ട് സര്‍ക്കക്കസ് കാണിക്കുന്നവര്‍..
  ചിലര്‍ എകരത്തിരുന്ന് കനമുള്ള വര്‍ത്താനം പറയുന്നു!
  ചിലര്‍ കാര്യങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.
  ഇനി മറ്റ് ചിലര്‍ തട്ടുപൊളിപ്പന്‍ കവിതകളെഴുതുന്നു.

  മര്യാദക്ക് പോയിരുന്നു എഴുതി പോസ്ടാക്കിക്കോ .. തല്ലു കൊള്ളി കൊള്ളാമെന്നു തോന്നുന്നു :)

  ReplyDelete
 4. ധൈര്യമായി എഴുതി കൊള്ളൂ....
  കമന്റി നശിപ്പിക്കാന്‍ ഞങ്ങള്‍ ഇല്ലേ ഇവിടെ ..

  ഈ പരിചയപെടുത്തല്‍ കണ്ടു ആള് ഒരു ഭൂലോക
  സംഭവം ആണെന്ന് തോന്നുന്നു ... എഴുതി തുടങ്ങു ..
  എളിമയോടെ ... വായിക്കാന്‍ വരാം ..
  ആശംസകള്‍

  ReplyDelete
 5. ഒന്നും പേടിക്കാന്‍ ഇല്ല മോളെ...എഴുതിക്കോ..പക്ഷെ, അക്ഷര തെറ്റ് ധാരാളം..അത് ശ്രദ്ധിക്കുക..ഇവിടെ എഴുതുന്നവര്‍ ആരും മഹാ എഴുതുകാരല്ല..അത് കൊണ്ട് പറയുകയാ...ആശംസകള്‍..

  ReplyDelete
 6. അത് ശരി... ഇത്രയും ഭംഗിയായി വാചകമടിച്ച് മുഴുവന്‍ വായിപ്പിച്ചു, അവസാനം പറയുന്നു ഇനി എഴുതില്ല...ഈ പരിപാടി നിരുതുകയാനെന്നു...

  നടക്കില്ല...മാഷേ....

  നല്ല എഴുത്തുമായി വാണ്ടും വരുക...ആശംസകള്‍...

  ReplyDelete
 7. തല്ലു കൊള്ളും ..
  എഴുത്ത് നിര്‍ത്തിയാല്‍ ..

  എഴുതാനുള്ള കഴിവ് ഉണ്ട് ..
  നല്ല ശൈലിയും ..ബുലോകത്തെക്ക്
  സ്വാഗതം ..
  എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണ്‌ കേട്ടോ തുടങ്ങുന്നത് ..പിന്നെ എല്ലാവരും പറഞ്ഞത് പോലെ ഞങ്ങള് ഒക്കെ ഉണ്ടല്ലോ ..(കമന്റി കുളം ആക്കാന്‍ ) ഹ ..ഹ ..നന്നായി വരട്ടെ ..

  ആശംസകള്‍ ..

  ReplyDelete
 8. ആരോട് ചോദിച്ചിട്ടാ ബ്ലോഗറിന്‍റെ മതില്‍ ചാടി വന്നത്..? ഇന്നി ഇവിടെനിന്നു രക്ഷപെടാമെന്നു കരുതണ്ടാ!! പോയി കുറച്ചു പോസ്റ്റുകള്‍ കാണിക്കയായി കൊണ്ടുവരു...ഹും

  ReplyDelete
 9. അങ്ങനെ അങ്ങ് പിണങ്ങി പോയാലോ.. എന്തായാലും നനഞ്ഞില്ലേ.. ഇനി ധൈര്യായി കുളിച്ചു കേറു.

  ReplyDelete
 10. കൊള്ളാം എഴുത്തില്‍ ഉടനീളം കാണാകുന്ന നര്‍മ്മം മുഷിപ്പില്ലാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു , അപ്പോഴും ഒറ്റവായനയില്‍ ,എഴു തുന്ന ആള്‍ വായിക്കുന്ന ആളോട് എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ആകണം ,ബ്ലോഗു എഴുത്ത് എന്നത് പലപ്പോഴും ഗൌരവം ഉള്ള ഒരു വിഷയം സമയം എടുത്തു വായിച്ചു പഠിക്കാന്‍ ഉള്ളതല്ല ഒരു ക്രീമി ലെയര്‍ വായന മാത്രം ആഗ്രഹിക്കുന്ന ആളുകള്‍ ആണ് ഈ മേഖലയില്‍ വരിക .അപ്പോള്‍ കാര്യം പറയണം ആളുകള്‍ക്ക് പെട്ടെന്ന് മനസ്സിലാകണം രസം വേണം ,, വളരെ വലതും ആയിരിക്കരുത് ,കൊള്ളാം മനോഹരം ആയി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ താങ്കള്‍ക്ക് ആവും എന്ന് തോന്നുന്നു ,, അഭിനന്ദനങള്‍ ..

  ReplyDelete
 11. ഈ പതിനേഴ്കാരിയുടെ പതിനേഴായിരം രോമങ്ങളും എഴുന്നേറ്റുനിന്ന് തല പുകയ്ക്കാന്‍ തുടങ്ങി.

  :):) ലൈക്കി.

  ReplyDelete
  Replies
  1. ഹോ ഗുമാരാ വേറെ ഒന്നും ലൈക്കീലാ?

   Delete
 12. ഈ പതിനേഴുകാരി മോശമല്ലല്ലോ !
  ബൂലോകത്തിനു പറ്റിയ ആൾ തന്നെ.

  വന്നാട്ടേ, ഈ ബൂലോകത്തറവാട്ടിന്റെ ഉമ്മറത്തിരുന്നാട്ടേ. കിളിവാലൻ വെറ്റിലയൊന്നു നൂറുതേച്ചു മുറുക്കി, ഒന്നു നീട്ടിത്തുപ്പി, ഐശ്വര്യമായിട്ടങ്ങ് തുടങ്ങിയാട്ടേ...

  ReplyDelete
 13. എഴുതാന്‍ അറിയാമല്ലോ..
  ധൈര്യമായി കളത്തില്‍ ഇറങ്ങിക്കോളു.

  പുതുവത്സരാശംസകള്‍.

  ReplyDelete
 14. ഒരു തല്ല് വെച്ചുതരും ഞാന്‍ ഇനി എഴുതിയില്ലെങ്കില്‍.
  എല്ലാ ബ്ലോഗ്‌ യോഗ്യതയും ഉണ്ട്.
  നര്‍മ്മം. അത്യാവശ്യം അക്ഷരത്തെറ്റുകള്‍ .
  ഇത്രയും മതി ഇവിടെ വിലസാന്‍. (പിന്നെ കമന്റി കൊല്ലാന്‍ വരുന്നവരെ നേരിടാന്‍ ശക്തിയും വേണം എന്നും ചിലര്‍ പറയും )

  ReplyDelete
 15. "..സ്വന്തമായി അല്‍പം തല്ലുകൊള്ളിത്തരവും സ്വത്തായി സാമാന്യം നീളമുള്ള ഒരു നാവും....!"

  മതി..!, മതികുട്ട്യേ..!! ബാക്കിയൊക്കെ തനിയേ ആവും..!
  എഴുത്ത് ഇഷ്ട്ടായിരിക്ക്ണു,
  പുതുവത്സരാശംസകളോടെ...പുലരി

  ReplyDelete
 16. ബ്ലോഗ്‌ ലോകത്തെ പുതിയ താരോദയം ആണോ...ന്ന് ഒരു ഡൌട്ട്.
  കണ്ണൂരാനേ തനിക്കു ഒരു എതിരാളി ഉണ്ടാരിക്കുന്നു..
  അതും ഒരു ബ്ലോഗിനി..
  വാളും, പരിചയും, കണ്ണൂര്‍ ഉപേക്ഷിച്ചു പോയ വടിവാളും ഒക്കെ തപ്പിയെടുതോ.
  @ബ്ലോഗിനി ബ്ലോഗ്‌ ടൈറ്റില്‍ കണ്ടാല്‍ ഒരു കിന്റെര്‍ ഗാര്‍ഡന്‍ ടച്ച്‌ ഉണ്ട്..
  എഴുതാന്‍ അറിയാമെന്നു ആദ്യബ്ലോഗില്‍ തന്നെ തെളിഞ്ഞു..
  ഇനി പോന്നോട്ടെ.. എല്ലാം.

  ReplyDelete
 17. പലപ്പോഴും ഈ ചിന്തകള്‍ എനിക്കും തോന്നാറുണ്ട് ..... എന്തായാലും എഴുത്ത് നിര്‍ത്തേണ്ട വായിക്കാന്‍ ഇത്രേം പേരുള്ളപ്പോള്‍ എന്തിനാ നിര്‍ത്തുന്നെ ....
  ഇനിയും പുതുമയുള്ള എഴുത്തുകള്‍ പ്രദീക്ഷിക്കുന്നു

  ReplyDelete
 18. ഹാ.... മോള് എഴുത്ത് നിര്‍ത്തുന്നത് തന്നെയാ നല്ലത്... (എന്താണെന്നറിയില്ല ഈയിടെയായി കഴിവുള്ളവരെ കാണുമ്പോള്‍ എനിയ്ക്ക് കുരു പൊട്ടും....കൊമ്പിട്ടീഷന്‍ തീരെ ഇഷ്ട്ടമല്ലന്നെ....)
  -വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റാന്‍ ഇനി പ്രത്യേകം പറയണോ...?- :)

  ReplyDelete
 19. ഹൊ പുള്ളിപിലിയൊ
  നിര്‍ത്തിയാലും എന്റെ ബ്ലോഗില്‍ ഇടവിട്ട് ഇടവിട്ട് കേറി ഒരു നാലഞ്ച് കാമാന്റിട്ട് ബോറടി കൂട്ടാന്‍ മറക്കരുത്

  ReplyDelete
 20. ഹാവോ.മ്മളെ ബ്ലോഗിലെക്കൊക്കെ നിങ്ങളൊക്കെ വരുംല്ലേ?
  മിന്നിക്കുട്ടി ഹാപ്പി ആയിട്ടോ.ന്നാലും ബ്ലോഗിലെ പുലികളൊക്കെ വരൂന്നു ഒട്ടുംകരുതീലാ.
  ബിഗ്‌ ഡാങ്ക്സ്

  ReplyDelete
 21. നല്ല തീരുമാനമെന്നു ആരും പറഞ്ഞു കണ്ടില്ല. അതോണ്ട് ഞാനും പറയുന്നില്ല. എന്തേലും ചെയ്യ്. അഭിനന്ദനങ്ങള്‍

  ReplyDelete
 22. @@
  എഴുത്തും ഉപമകളും കൊള്ളാം. വര്‍ത്തമാനം പറഞ്ഞു ഭാവിയുണ്ടാക്കൂ. ആശംസകള്‍


  (താനെന്താ കണ്ണൂരാന് പഠിക്കുവാണോ?
  അതോ കണ്ണൂരാനെ പഠിപ്പിക്കാന്‍ വന്നതോ?
  എന്തായാലും അടങ്ങിയൊതുങ്ങി നിന്നോളണം. ഇല്ലേല്‍ പതിനേഴായിരം രോമം മാത്രമല്ല ജീവിതത്തിന്റെ പതിനെട്ടാംപടിയും കയറേണ്ടി വരും!
  ഇത് Eലോകമാണ്. കണ്ണൂരാനെപ്പോലുള്ള കല്ലിവല്ലിക്കാരുള്ള പരലോകം.
  കണ്ടറിഞ്ഞു നിന്നോ. അല്ലെങ്കില്‍ കൊണ്ടറിയും!)

  **

  ReplyDelete
  Replies
  1. ആരിത്‌ ബൂലോക രാജാവ്‌ കണ്ണൂരാനോ!
   ഈ കൊച്ചുപെണ്ണിന്റെ ബ്ലോഗിലേക്ക് ഒന്നെത്തിനോകിയതിനും
   കമന്റിയതിനും ഒരു നൂറായിരം താങ്ക്സ് !!

   ഇനി കമന്ടിപറ്റി,
   അതേയ്,കണ്ണൂരാനെ ഞെട്ടിക്കാന്‍ ആണോ ഭാവം?
   എങ്കില്‍ ഈ മിന്നു ഞൊട്ടും!
   ( ഈ നെറ്റിയിലെ മുറിവും ബീടിയുമൊക്കെ
   മിന്നൂനു വെറും പുല്ലാണ്,
   പുല്ചാടിയാണ്
   പുത്തരിച്ചുണ്ടയാണ്!)
   ഇനി ഉപദേശമാനെങ്കില്‍ സ്വീകരിച്ചിരിക്കുന്നു .
   പിന്നെ മിന്ന്ക്കുട്ടി കണ്ണൂരനാന് പഠിക്കുവാണോ എന്നാ ചോദ്യം ഈ ബൂലോകരോടു തന്നെ ചോദിക്കൂ . മിന്നൂന്റെ പോസ്റ്റ്‌ വായിച്ചു അവര്‍ ഉത്തരം പറയട്ടെ..
   അല്ലാതെ ഞാന്‍ തന്നെ എന്നെക്കുറിച്ച് പറയുന്നത് മോശമല്ലേ?
   (അല്ലേലും ഈ മിന്നിക്ക്‌ അഭിമാനോം അഹങ്കാരോം ഒക്കെ ഇച്ചിരി കൂടുതലാ)

   Delete
 23. അങ്ങിനങ്ങ് പോകാൻ വരട്ടെ...

  ആദ്യ എഴുത്തിന് തന്നെ ഒരു താളമുണ്ട്.. അതുകൊണ്ട് ഒന്ന് രണ്ടെണ്ണം കൂടി പോസ്റ്റീട്ട് പറയാം പോകണാ നിക്കണാന്ന്..

  ആശംസകൾ..!!

  ReplyDelete
 24. ചുമ്മാ എടുത്തു കീച്ച്...വായിക്കാന്‍ ആളുണ്ട്.

  ReplyDelete
 25. നല്ല തീരുമാനം ,ഇകണ്ട ബ്ലോഗേര്‍സ് ഒക്കെ കേറി നിരന്ങ്ങി ബ്ലോഗ്‌ ലോകം പുഞ്ഞപാടം പോലെ ആയി ..ഇന്നി ഇയാളുടെ കൂടി വേണ്ട എന്ന് തീരുമാനം നന്നായി എന്ന് തന്നെ പറയാം

  ReplyDelete
 26. "സ്വന്തമായി അല്‍പം തല്ലുകൊള്ളിത്തരവും സ്വത്തായി സാമാന്യം നീളമുള്ള ഒരു നാവും മാത്രമുള്ള എനിക്ക് എഴുതാനൊരു പൂതി!
  അതും ബ്ലോഗില്‍
  എന്തു ചെയ്യും?????"
  ഇനി ഒന്നും വേണ്ട... ധൈര്യമായിട്ടിറങ്ങാം. എല്ലാ ആശംസകളും...

  ReplyDelete
 27. എഴുതൂ.എഴുതി തെളിയട്ടെ ........സസ്നേഹം

  ReplyDelete
 28. വലത് കാൽ വച്ച് തന്നെ ഇറങ്ങിക്കോളൂ....കണ്ണൂരാനെ ഒന്ന് സൂക്ഷിക്കണേ .....അക്ഷരത്തെറ്റ് കണ്ടാൽ വടി എടുക്കുന്ന രമേശ് അരൂരുനേയും..... എല്ലാ ഭാവുകങ്ങളും..

  ReplyDelete
 29. -തീക്കളി മാത്രം കളിച്ച് ശീലമുള്ള എനിക്ക് ഈ കുട്ടിക്കളി വേണോ!
  വേണ്ട
  ഒന്നൂടെ ആലോചിച്ചിട്ട് മതി.
  തത്കാലം ആയുധം വെച്ച് കീഴടങ്ങലാണ് ബുദ്ധി-

  ഏയ്... കീഴടങ്ങേണ്ട കാര്യമൊന്നുമില്ല. ഒന്നു പയറ്റിനോക്കാവുന്നതല്ലേയുള്ളൂ...
  നല്ല ഒഴുക്കുള്ള എഴുത്തിന്, ഹൃദ്യമായ ഭാഷയ്ക്ക് എല്ലാ ഭാവുകങ്ങളും... അക്ഷരങ്ങളിൽ അഗ്നി ജ്വലിക്കട്ടെ...

  ReplyDelete
 30. എഴുത്ത് കൊള്ളാം. എഴുത്തിന്റെ ഒരു രീതി കണ്ടിട്ട് ഒരു പുതിയ ബ്ലോഗര്‍ ആണെന്ന് തോന്നുന്നില്ല. പയറ്റി തെളിഞ്ഞ ഒരു ബ്ലോഗര്‍ പോസ്റ്റില്‍ പറഞ്ഞപോലെ ഒരു പുതിയ പ്രൊഫൈല്‍ നെയിമും ആയിട്ട് കമന്റുകളുടേയും റിക്വസ്റ്റുകളുടേയും പെരുമഴക്കാലത്തിനായി അവതരിച്ചത് പോലെ തോന്നി. വിശ്വാസം അതല്ലേ എല്ലാം:)

  ReplyDelete
  Replies
  1. കമന്റ്കള്‍ടെ പെരുമഴക്കാലം ആഗ്രഹിക്കുന്നു എന്നത് നേര് .

   ((അല്ലാതെ ബ്ലോഗിലൂടെ പോസ്റ്റ്‌ ഇട്ടാല്‍ കമന്റല്ലാതെ കപ്പലണ്ടി മുട്ടായീം കരോലപ്പവും ഒക്കെ ആഗ്രഹിക്കാന്‍ പറ്റുമോ?))

   Delete
 31. സുറുമയെഴുതാതെ തന്നെ മിഴികള്‍ക്കിത്ര ഭംഗിയെങ്കില്‍ പിന്നെ അല്‍പ്പം സുറുമ കൂടി എഴുതിയാലോ .........
  എഴുതിത്തെളിയാതെ തന്നെ എഴുത്തിനു ഇത്രയും താളമെങ്കില്‍ തെളിയുമ്പോള്‍ എന്തായിരിക്കും തിളക്കം ........
  പതിനേഴാം വയസ്സില്‍ രോമങ്ങള്‍ പതിനേഴായിരമെങ്കില്‍ അറുപതില്‍ എന്തായിരിക്കും അവസ്ഥ ......
  ശ്രദ്ധിച്ചു സൂക്ഷ്മതയോടെ മുന്നോട്ടു പോകൂ ... നല്ല ഭാവിയുണ്ട്. എഴുത്തിനോടോപ്പം തന്നെ നന്നായി വായിക്കുവാനും ശ്രമിക്കണം . അപ്പോള്‍ ഭാഷ കുറേക്കൂടി സുന്ദരമാകും . കഥയും , കവിതയും , നര്‍മ്മവും , ലേഖനവും എല്ലാം കുട്ടിക്ക്( ? ) നല്ലപോലെ വഴങ്ങും . പിറകില്‍ വന്ന് ഹോണടിക്കുന്ന അനിയത്തി ഇങ്ങനെ കത്തിയാണെങ്കില്‍ പാണ്ടി ലോറി പോലെ സൈഡ്‌ തരാത്ത ഇത്താത്ത ആംബുലന്‍സ് പോലെ ചീറിപ്പാഞ്ഞു പോകും. നല്ലത് വരട്ടെ ഭാവുകങ്ങള്‍ .
  തിരുത്തുക :- സര്‍ക്കസ് , നര്‍മ്മത്തില്‍ , സ്പര്‍ശിയായ , പുഞ്ചിരി , മിന്നല്‍പ്പിണരിനെ

  ReplyDelete
 32. നിര്‍ത്തണ്ടാ തുടരൂ ആശംസകള്‍

  ReplyDelete
 33. ബൂലോകത്തേക്ക് സ്വാഗതം

  ReplyDelete
 34. ഹും മനസിലായി .പൂതി മനസ്സില്‍ ഇരിക്കട്ടെ ..മനോരാജ് പറഞ്ഞത് പോലെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറയ്ക്കാനുള്ള കളി അല്ലെ ...ശരി നടക്കട്ടെ ചുവടുമാറ്റി കളിക്കുന്നതാണ് ബുദ്ധി ,പുലികല്‍ക്കൊന്നും പഴയ മാര്‍ക്കറ്റ്‌ ഇല്ലാത്തത് കൊണ്ട് ഇതും നല്ലതാണ് ,,,:)

  ReplyDelete
  Replies
  1. ആദ്യമായി ഒരു ബ്ലോഗുണ്ടാക്കി അതില്‍ ഒരു കടിഞ്ഞൂല്‍ പോസ്ടുമിട്ട് ച്ചുമ്മതിരിക്കുന്ന എന്നെപ്പിടിച്ചു ഒരു പുലി (മാര്കറ്റ്‌ കുറഞ്ഞതാനെലും) ബ്ലോഗരാക്കിയതിനു ഒരു നൂറായിരം താങ്ക്സ്..
   ഇതിലും വലിയൊരു പ്രോത്സാഹനം എനിക്കിനി ലഭിക്കാനില്ല!
   (ഇപ്പോള്‍ എനിക്ക് തന്നെ ഒരു സംശയം ഞാന്‍ വെരാരെങ്കിലുമാണോ റബ്ബേ?)

   Delete
 35. സ്വാഗതം
  കീഴടങ്ങേണ്ട. പയറ്റിനോക്കൂ.
  ആശംസകള്‍

  ReplyDelete
 36. ദിവസം പതിനാലുകഴിഞ്ഞു ഇതിന്മേല്‍ അടയിരിക്കാന്‍ തുടങ്ങിയിട്ട്. വിവരം ഇതുവരെ വിരിഞ്ഞില്ലേ.....

  ബ്ലോഗിലെ പതിനട്ടടവുകളും പയറ്റുന്നതുകാണുമ്പോള്‍ ലവരു പറഞ്ഞതുപോലെ ഒരു പതം വെച്ച ബ്ലൊഗറാന്ന് മനസ്സിലായി..
  ഇനിയങ്ങനെയല്ലെങ്കില്‍ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു...

  സ്വാഗതം ആശംസകള്‍....

  ReplyDelete
  Replies
  1. പറഞ്ഞ വാക്കും അയച്ച മെയിലും ഒക്കെ
   തിരിച്ചെടുക്കാന്‍ പറ്റില്ല കേട്ടോ..
   പോട്ടെ മനോജ് ചേട്ടനല്ലേ ,ഒരിക്കല്‍ ക്ഷമിച്ചിരിക്കുന്നു
   വേഗം പറഞ്ഞ വാക്കുകള്‍ തിരിചെടുത്തോളൂ !!!!!!!!

   Delete
 37. എഴുത്ത് ആരുടേയും തറവാട്ട്‌ സ്വതോന്നും അല്ല ആര്‍ക്കും എഴുതാം .. നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്‌ വായനക്കാര്‍ ആവണം അല്ലാതെ എഴുത്തുകാരന്‍ അല്ലെന്ക്ളി എഴുത്തുകാരി ആവരുത് ... എന്തായാലും ഒന്നേ എഴുതി ഉള്ളു എങ്കിലും നന്നായി എഴുതി ... ഒരായിരം സ്വാഗതം ഇനിയും വരാം

  ReplyDelete
 38. ഓഹോ! അത് വേണോ ?

  ReplyDelete
 39. ഓടല്ലേന്ന്....
  മ്മക്ക് ഒരു കൈ നോക്കാന്ന്..... :)


  തുടര്‍ന്നോളൂ..
  ഞങ്ങള്‍ സഹിച്ചോളാം.. :)

  ആശംസകള്‍ ട്ടൊ..

  ReplyDelete
 40. മിന്നാമിന്നി...ഒരു കാര്യം മനസ്സിലായി...ബ്ലോഗ് ലോകത്തിലേയ്ക്ക് എങ്ങനെ കടന്നുവരണമെന്നും, മറ്റുള്ളവരെക്കൊണ്ട് എങ്ങനെ കമന്റ് എഴുതിപ്പിക്കാമെന്നും മിന്നുക്കുട്ടിക്ക് നന്നായി അറിയാം...(അവസാനത്തെ ആ 'പിൻവാങ്ങൾ' ആണ് ഈ പോസ്റ്റിന്റെ മർമ്മം.അതു വളരെ തന്ത്രപരമായി ഉപയോഗിച്ചിട്ടുണ്ട്.)എഴുത്തും വളരെ നന്നായിട്ടുണ്ട്.ഇനിയും എഴുതി എഴുതി തെളിയട്ടെ എന്ന് ആശംസിക്കുന്നു...

  ReplyDelete
 41. വളരെ അസാദ്യമായ എഴുത്ത് ..നന്നായിരിക്കുന്നു .മുകളില്‍ രമേശ്‌ ചേട്ടന്‍ പറഞ്ഞ സന്തോഷ്‌ പണ്ഡിറ്റ്‌ കളി വേണ്ടാ ........ തുടരുക ആശംസകള്‍ ............

  ReplyDelete
 42. ഇപ്പോള്‍ എന്ത് തോന്നുന്നു..................? മോള്‍ക്ക്‌ പറ്റിയ സ്ഥലമാ, ധൈര്യമായി ഇവിടെ തന്നെ ഇരുന്നോളൂ. ആശംസകള്‍
  http://surumah.blogspot.com

  ReplyDelete
 43. നല്ല ഭാവന ഉള്ള എഴുത്ത്. നല്ല കഥകള്‍ നല്ല രീതിയില്‍ എഴുതാന്‍ കഴിവുള്ള എഴുത്തുകാരി. എഴുതുക .. വീണ്ടും.. വീണ്ടും.... ആശംസകള്‍ .. തുമ്പപ്പൂ (chirayilvinod.blogspot.com)

  ReplyDelete
 44. മിന്നാമിന്നിക്ക് പകരം ഒരു മിന്നാമിന്നന്‍ ആയിരുന്നെങ്കില്‍ ഇത്രേം പുലികള്‍ ഇവിടെ വന്നു കമന്റ്‌ ഇടുമായിരുന്നോ?
  എന്തായാലും കൊള്ളാം. ബ്ലോഗ്‌ പുതിയതാനെങ്കിലും ആള് പഴയത് തന്നെ എന്നൊരു സംശയവും ഇല്ലാതില്ല. എന്താ ല്ലേ !!!
  ഇനി ഇത് രണ്ടും അല്ലെങ്കില്‍ (ആണെങ്കിലും എനിക്കെന്താ !!) ആശംസകള്‍ !!!

  ReplyDelete
 45. നീ മിക്കവാറും അടി മേടിക്കും...
  അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു...

  ReplyDelete
 46. ഏതായാലും ആദ്യത്തെ പോസ്റ്റിൽ തന്നെ 50 കമന്റെങ്കിലും വാങ്ങി. ഇന്റർനെറ്റിൽ നല്ല പരിചയം ഉള്ള ആളാണ്‌ ഇതിന്റെ ഉടമ എന്നാണ്‌ എന്റെ നിഗമനം. ബ്ലോഗ് ഉപേക്ഷിച്ചുപോകരുത്.

  ReplyDelete
 47. ശുഭകരമായ പര്യവസാനം നല്ല ചിന്തകളില്‍ മാത്രം പ്രകടമാകുന്ന കാലവിരുന്നു തന്നെ !! ഈ കോളങ്ങളില്‍ ഇനിയും മിന്നാമിനുങ്ങ് പ്രകാശം പ്രതീക്ഷിക്കാം !!

  ReplyDelete
 48. മിന്നാ - മിന്നി !!!

  ReplyDelete
 49. പ്രിയ ബ്ലോഗര്‍മാരെ ബ്ലോഗറികളെ ഞാനിതാ പിന്‍വാങ്ങുന്നു;
  എഴുതാനുള്ള പൂതി പറിച്ചെറിഞ്ഞുകൊണ്ട്!
  ഇഷ്ടമുണ്ടായിട്ടല്ല,
  നിങ്ങളുടെയൊക്കെ ഇടയില്‍ പിടിച്ച് നില്‍ക്കാന്‍ മാത്രം
  വിവരം വെക്കട്ടെ! എന്നിട്ടു വരാം.
  ----------------


  അപ്പോൾ തനി നാടൻ ഹോർലിക്സായ റൈസ് ജൂസും ( കഞ്ഞി വെള്ളം എന്ന് വിവരദോഷികൾ പറയും) അല്പം റൈസും ( ചോറ് എന്ന് അല്പജ്ഞാനികൾ പറയും)
  ചമ്മന്തി ( ചട്ട്ണി എന്ന് ആഗലേയ വിധേയർ പറഞ്ഞെന്നിരിക്കും) കുടിച്ച് വിവരം വെച്ച് വരാമെന്നല്ലേ എഴുതിയത്… പോരാ ..പോരാ..ഈ അങ്കത്തിനു ജയിക്കണമെങ്കിൽ ചോറും സാമ്പാറും, കൈപ്പയ്ക്ക, പുളിശ്ശേരി, പ്രഥമൻ ,പപ്പടം, പഴം, കാളൻ, അവിയൽ, തുടങ്ങിയവ അടങ്ങിയ സദ്യ കഴിച്ച് വരണം.. ബിരിയാണീം ഇറച്ചീം കഴിച്ചാൽ ശരിയാവില്ല!..
  നമ്മുടെ കേണൽജി വിയറ്റ് നാം കോളനി സിനിമേലാണെന്ന് തോന്നുന്നു.. പറയുന്നില്ലേ.. അതെന്നേ…അതെന്നേ..

  പോയിട്ട് വാ… നല്ലോണം ആദ്യം ചോറിനോട് മല്പിടുത്തം നടത്തിവാ….തടി തങ്കം പോലെ പെരുക്കട്ടേ.. എന്നിട്ട് ബ്ലോഗിലേക്ക് വാ..

  ReplyDelete
 50. മനസ്സമാധാനം അതെങ്കില്‍ അത് തന്നെ നടക്കട്ട്
  പോയി വരൂ ബ്ലോഗറെ ബോറടിപ്പിക്കാതെ നത്തിന് സ്വയം ആത്മഹത്യക്ക്
  തുനിയുന്നു

  എല്ലാവിധ ആശംസകള്‍

  ReplyDelete
 51. ഒറ്റ പോസ്റ്റ്‌ 17 ഫോളോവേഴ്സ് 55 കമന്റ്സ് കുറെ പുലികള്‍ക്കും എന്നെപ്പോലെ കുറച്ചു പൂച്ചകള്‍ക്കും ക്ഷണം. സ്വപ്ന തുല്യമായ തുടക്കം എന്നൊക്കെ പത്രക്കാര്‍ വിശേഷിപ്പിക്കാറുള്ള തുടക്കം.ബൂലോഗത്തിനു ഇതിലും വലിയ മുതല്‍ക്കൂട്ടാവാന്‍ അധികം പേര്‍ക്ക് കഴിയില്ല.നല്ലത് വല്ലതും ഇനിയും പോസ്ടിയാല്‍ വീണ്ടും കാണാം .............
  ആശംസകള്‍

  ReplyDelete
 52. അയ്യേ പേടിച്ചേ..പൂയ് പൂയ്
  ആ അന്ത ഭയമിരുക്കട്ടും. ഹും

  അപ്പൊ മക്കള് വെക്കാന്‍ പോയ വെവരം എവ്ടേലും വേം വെച്ചിട്ട് ബാ :D
  ആശംസോള്ട്ടാ!

  ReplyDelete
 53. ഇത്തായുടെ ഭരതനാട്യത്തിന്റെ സ്റ്റെപ്പ്മാതിരി കൈയും കാലും വെച്ചുള്ള കിടത്തം കണ്ടപ്പോള്‍ നടുപ്പുറത്ത് പട പടാന്ന് പൊട്ടിക്കാന്‍ തോന്നി! എത്ര കാലമായി അവളോടു കല്യാണം കഴിപ്പിക്കാന്‍ സമ്മതം ചോദിക്കുന്നു ഒരേയൊരുത്തരം.
  യ്ക്കൊന്ന് പറഞ്ഞ് തരുമോ എങ്ങനാ കല്ല്യാണം കഴിക്കാത്തെ പെണ്ണുങ്ങൾ കിടക്ക്ണ പോസ്സ് ന്ന്. ഒന്ന് കളിയാക്കാനാ ഫ്രന്റ്സിനെ. ഈ അവസ്ഥേലെന്നാ ഞാനും ഏട്ടനും ചേച്ചിയും പാണ്ടിലോറികളെ പോലെ മുന്നിൽക്കൂടെ പോവ്വാ. സൈഡും തരില്ല,സ്പീഡീ പോവൂല്ല്യാ.


  എന്തായാലും ബൂലോകത്തെ പിടിച്ച് കുലുക്കുന്ന ഒരു പ്രയോഗമുണ്ട്, ഇതിൽ. 'ബ്ലോഗ്ഗറി.'
  ബ്ലോഗ്ഗിണി ന്ന് ആരോ പറഞ്ഞതിന് ഇവിടെ ഒരു കോലാഹലം കഴിഞ്ഞിട്ടേ ള്ളൂ. അടുത്തത് 'ബ്ലോഗ്ഗറി'. കൊള്ളാം നന്നായിരിക്കുന്നു, ആശംസകൾ.

  ReplyDelete
  Replies
  1. ഹത് ശരി, പണ്ടിലോരിപോലെ ചേച്ചി മുന്നിലുണ്ടായിട്ടാണോ കല്യാണം കയിക്കാത്ത പെണ്ണുങ്ങള് കിടക്കണ പോസ്സു എങ്ങനാണെന്ന് എന്നോട് ചോദിച്ചത്?
   താന്‍ മന്ദൂസനല്ല കേട്ടോ,
   മരമണ്ടൂസനാ..
   ആനമണ്ടു!!!!!

   Delete
  2. ആ പാണ്ടിലോറിയൊക്കെ സൈഡ് തന്നു ട്ടോ മിന്നൂ, ഇനി ഒരേട്ടനും കൂടി ഉണ്ട്. അപ്പൊ ഞാനാരാന്ന് മനസ്സിലായിയല്ലോ നന്ദി ട്ടോ. മിന്നി.

   Delete
 54. ഹാവൂ .. ഇഷ്ടായി... ബ്ലോഗ് പെരുത്ത് ഇഷ്ടായി...

  ReplyDelete
 55. ഇത്രയും ഹാര്‍ദ്ദമായ സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചില്ല കേട്ടോ ..
  ബൂലോക ബുദ്ധിരാക്ഷസന്മാരുടെ വിനയം കണ്ടു
  ഈ കൊച്ചുപെണ്ണ് ശരിക്കും അമ്പരന്നു..
  എന്നെപ്പോലെയുള്ള പുതുമുഖങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഈ പ്രോത്സാഹനം വീണ്ടും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു എന്ന്
  പറയാതിരിക്കാന്‍ വയ്യ !

  ഒരായിരം നന്ദി !
  ഈ അലമ്പ് പോസ്റ്റ്‌ വായിച്ചതിന്
  കമന്ടടിച്ചതിന്
  സ്വാഗതം ചെയ്തതിന്
  അക്ഷരതെറ്റുകള്‍ പറഞ്ഞു തന്നതിന്
  പോക്കിപ്പറഞ്ഞതിന്
  കളിയാക്കിയതിന്
  ഫോളോവേഴ്സ് ആയതിനു
  ഉപദേശിച്ചതിനു
  ഏതോ ഒരു പഴയ ബ്ലോഗര്‍ ആണെന്ന് തെറ്റിധരിച്ചതിനു!!!!!!!!!!

  ReplyDelete
 56. നല്ല ഭാവി ഉണ്ട് പക്ഷെ ഒരു പേര് വേണായിരുന്നു
  എന്തായാലും തോടങ്ങ്‌ ഞമ്മള്‍ അപ്പം തിന്നാല്‍ മതിയല്ലോ കുഴി എന്നണ്ടല്ലോ അല്ലെ

  ReplyDelete
  Replies
  1. പേരില്ലാതെ പിന്നെ,
   മിന്നു എന്നതു കൊമ്പന്റെ പേരാണോ?

   Delete
  2. മീനൂ... കൊബനോട് എതിര് പറഞ്ഞാല്‍ ഭാവി പോയിട്ട് വര്‍ത്താനം വരെ ഉണ്ടാവില്ല ട്ടോ തുടക്കം അല്ലെ ..ചുമ്മാ ഒരു സ്വാഗതം ചെയ്യുന്നു..

   Delete
  3. പ്രദീപ്‌ ചേട്ടാ, കൊമ്പനുള്ള പണി അടുത്ത പോസ്റ്റില്‍ കൊടുക്കാട്ടോ.

   Delete
 57. വളരെ നന്നായ് എഴുതി.. അടുത്ത പോസ്റ്റ് ഉടനെ ഉണ്ടായില്ലെങ്കിൽ വിവരമറിയും...ആശംസകൾ..

  ReplyDelete
 58. അയ്യോ. അങ്ങനെ പോവല്ലേ ചക്കരേ.
  എഴുതൂ. എത്രപേരാ വായിക്കാന്‍ വന്നത്!
  സുസ്വാഗതം.

  ReplyDelete
 59. യ്യോ മിന്നീ പോകല്ലേ .... യ്യോ മിന്നീ പോകല്ലേ...
  ഒന്നാം വരവ് ആണെങ്കിലും രണ്ടാം വരവ് ആണെങ്കിലും ബൂലോകത്തേക്ക് സ്വാഗതം...

  ReplyDelete
 60. no blogger this new! മനസ്സിലായില്ലാ...? ഇത്‌ ഒരു പുതിയ ബ്ലോഗര്‍ അല്ല എന്ന്. ആരായാലും കൊള്ളാം നടക്കട്ടെ.

  ReplyDelete
  Replies
  1. മിന്നു പഴയത് തന്നാ
   17 വര്‍ഷത്തെ പഴക്കം ഉണ്ട്..

   Delete
 61. ഏതായാലും തൊടങ്ങിയില്ലേ മോളേ...ഞ്ഞിയ്യി നിര്‍ത്തണ്ട ,.ജ്ജി പതിനെഴായിരം വരയന്‍ രോമങ്ങളുള്ള വല്യൊരു പെണ്‍പുലിയാവട്ടെ..ആളവന്‍താന്‍ പറഞ്ഞത് കണ്ടില്ലേ ? അത് നെരാണാ?

  ReplyDelete
  Replies
  1. എന്റെ സിധീക്‌ ഇക്കാ നിങ്ങളെങ്കിലും
   എന്നെ ഒന്ന് വിശ്വസിക്കൂ..
   ആളവന്താന്‍ മാത്രമല്ല പലരും പറയുന്നു ഞാന്‍ ഞാനല്ല വെരാരോ ആണെന്ന്!
   പ്രിയപ്പെട്ടവരേ
   എന്റെ പേര് മിന്നു
   ബ്ലോഗ്‌ = മിന്നൂസ് ഗാടന്‍
   ((ബ്ലോഗ്‌ ലോകത്ത്‌ ഇങ്ങനൊരു അത്ര്‍പ്പം ഞാനിതു
   വരെ കണ്ടിട്ടില്ല ...
   ഇതിനു മാത്രം ഞാനെന്തോന്നാ എഴുതിയത് എന്റെ റബ്ബേ..))

   Delete
 62. പുതിയതാണെങ്കിലും പയറ്റി തെളിഞ്ഞതാണെങ്കിലും പോസ്റ്റ്‌ കൊള്ളാം... പതിനെട്ടടവും പഠിച്ച മട്ടുണ്ട്. ഒരു കണ്ണൂരാന്‍ ടച്ച്... നിര്ത്തുന്നു എന്നത് ഒരു നമ്പര്‍ ആണെന്ന് മനസ്സിലായി.. വീണ്ടും കാണുമ്പോള്‍ കാണാം... :)

  ReplyDelete
 63. പുതിയതായാലും പഴയതായാലും ഇരിക്കട്ടെ എന്റെ വക ഒരു സ്വാഗതം..
  ഇനിയും എഴുതൂ.. വായിക്കാന്‍ രസമൊണ്ട്...

  ആശംസകള്‍ !!!

  സ്നേഹത്തോടെ..
  സന്ദീപ്‌

  ReplyDelete
 64. എഴുതൂ, വായിയ്ക്കാൻ ആളുണ്ടെന്ന് അറിഞ്ഞില്ലേ? വേഗം വരട്ടെ അടുത്ത പോസ്റ്റ്.

  ReplyDelete
 65. നന്നായി വരട്ടെ
  (ഞാനും എന്റെ ബ്ലോഗും )

  ചുമ്മാ പറഞ്ഞതാ ഓള്‍ ദി ബെസ്റ്റ്

  [കുറുപ്പിന്‍റെ കണക്കു പുസ്തകം]

  ReplyDelete
 66. എന്റുമ്മ പറയുന്നത് പോലെ ഇത് ഒരു വണ്ടിക്ക് (പാണ്ടിലോറിയായാലും ) പോകുന്ന ലക്ഷണമില്ല.. :) ബൂലോകത്തേക്ക് സ്വാഗതം.. എഴുതൂ.. വായിക്കാം. കമന്റാം.. ഇത്താത്ത വഴിമാറും തീര്‍ച്ച.. ആശംസകള്‍

  ReplyDelete
 67. ബ്ലോഗ് ലോകത്തിലേയ്ക്ക് എങ്ങനെ കടന്നുവരണമെന്നും, മറ്റുള്ളവരെക്കൊണ്ട് എങ്ങനെ കമന്റ് എഴുതിപ്പിക്കാമെന്നും മിന്നാ മിന്നി ശെരിക്കും പഠിച്ചിട്ട് തന്നെ ഉള്ള വരവാണല്ലേ ...കൊള്ളാം ശരിക്കും ഇഷ്ടായി ഈ വരവ് ..എഴുത്ത് കണ്ടിട്ട് പുതിയ ബ്ലോഗര്‍ ആണെന്ന് നിക്ക് തോന്നണില്ലാ ട്ടോ !!
  പിന്നെ "..സ്വന്തമായി അല്‍പം തല്ലുകൊള്ളിത്തരവും സ്വത്തായി സാമാന്യം നീളമുള്ള ഒരു നാവും....!" ഇത് ഉണ്ടേല്‍ വേറെ ഒന്നും വേണ്ടാട്ടോ ....

  ReplyDelete
 68. മിക്കവാറും അടി മേടിക്കും...

  ReplyDelete
 69. ഹൌ..
  ആദ്യത്തെ മിന്നൽ തന്നെ ഇടിമിന്നൽ പോലെയാണല്ലോ മിന്നിയത്..!
  ഇതുപോലുള്ള കലക്കൻ മിന്നലുകൾ ഇനിയും പ്രതീക്ഷിക്കുന്നൂ കേട്ടോ എന്റെ മധുര പതിനേഴെ

  ReplyDelete
 70. കണ്ണൂരാനയച്ച മൈലിലെ കൊളുത്തില്‍ പിടിച്ചു ഞെക്കിയാണ് ഇവിടെയെത്തിയത് . “തീക്കളി മാത്രം കളിച്ച് ശീലമുള്ള എനിക്ക് ഈ കുട്ടിക്കളി വേണോ!” എന്ന മന്ത്രവുമായി ഒരാള്‍ ബ്ലോഗില്‍ കിടന്നു കിടന്നു ചാകുന്നതു കണ്ടപ്പോള്‍ പൊതുവേ കമന്റടിക്കാന്‍ മടിയനായ എനിക്കു ഒന്നു കമന്റിയാലോ എന്നു തോന്നിപ്പോയതില്‍ തെറ്റില്ല... ഏതായാലും ഈ ‘ഇന്റസ്ട്രിയല്‍ സൈക്കോളജിക്ക്’ ഞാന്‍ A+ നല്‍കുന്നു. :) ( കടപ്പാട് വിത്ത് ഇടിപ്പാട് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്) .... തുടക്കം നന്നായി. ആശംസകള്‍.........

  ReplyDelete
 71. അപ്പോള്‍ ആയുധം വച്ചു കീഴടങ്ങുകാ അല്ലേ?? സമ്മതിക്കണം ഈ ഞാന്‍ വരെ ബ്ലോഗ്‌ എഴുതുന്ന കലികാലത്താ ഒരാള് ബ്ലോഗ്‌ എഴുതുന്നില്ലാ എന്ന് തീരുമാനിച്ചു വാലും ചുരുട്ടി തിരികെ പോകാന്‍ ഒരുങ്ങുന്നത്... മര്യാദക്ക് വന്നു വല്ലതും കഴിച്ചിട്ട് പോയിക്കെടന്നു ഉറങ്ങാന്‍ നോക്കൂ ഹോ സോറി ഇരുന്നു വല്ലതും എഴുതി പിടിപ്പിക്കാന്‍ നോക്കൂ...

  ഭാവുകങ്ങള്‍!

  ReplyDelete
  Replies
  1. ഗംഭീരമായ തുടക്കം..
   ഇയ്യാളെ കൈ പിടിച്ചു കയറ്റേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
   ആസ്വദിച്ച് വായിച്ചു,അടുത്ത പോസ്റ്റ്‌ ഉടനെയിടണമെന്നാണ് അപേക്ഷ.കേട്ടാ..?
   എല്ലാ വിധ ആശംസകളും.

   Delete
 72. സൂപ്പര്‍ ഇന്‍‌ട്രൊഡക്ഷന്‍ പോസ്റ്റ്.....

  ബ്ലോഗുകളെക്കുറിച്ചും അതിന്റെ സ്പന്തനങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ഒരാളാണെന്നു തോന്നുന്നു. കണ്ണൂരാന്റെ ക്ഷണമാണിവിടെ എത്തിച്ചതു.

  ആശംസകള്‍

  ReplyDelete
 73. ഇത് പാണ്ടി ലോറിയെ കാത്തിരിക്കും എന്ന് തോന്നുന്നില്ല; ഫാസ്റ്റ്‌ ട്രാക്കിലൂടെ ഇരമ്പി ഒഴുകുകയാണ്. മുമ്പേ ഗമിക്കും ബഹു ഗോക്കളെ മുഴുവന്‍ മിന്നുക്കുട്ടി ഒറ്റയടിക്ക്‌ മറികടക്കും. എവിടെയും ചെന്ന് ഇടിച്ചില്ലെങ്കില്‍ അതിവേഗം ബഹുദൂരം മുമ്പോട്ട് പോകും.പ്രത്യേകിച്ച് തല്ലുകൊള്ളികള്‍ തടസ്സമൊന്നുമില്ലാതെ പന പോലെ വളരുന്ന രംഗമാണ് ബ്ലോഗെഴുത്ത്; അവര്‍ക്കുള്ളതാണ് ഭാവി കാലം, അല്ല ലോകം. അത് കൊണ്ട് എഴുത്ത് നിര്‍ത്തണ്ട; അത് തുടരട്ടെ. ബ്ലോഗിലെ ആദ്യത്തെ എഴുതായിരിക്കാം പക്ഷേ ഒരുപാട് എഴുതിത്തെളിഞ്ഞ വിരലുകള്‍ക്കിടയില്‍ നിന്ന് പിറവി കൊണ്ടതാണിത് എന്ന് ഞാനെന്‍റെ മനക്കണ്ണ്‍ കൊണ്ട് കണക്ക് കൂട്ടുന്നു. എല്ലാ ആശംസകളും ഒന്നിച്ച് നേരുന്നു. ഒന്നിച്ചു തന്നെ അനുഭവിച്ചു തീര്‍ത്താലും മതിയാകും.

  ReplyDelete
  Replies
  1. അയ്യോ തല്ലു കൊള്ളാനൊന്നും മിന്നൂനെ കിട്ടില്ല കേട്ടോ. പിന്ന ഇക്കാന്റെ മനക്കണ്ണ്‌ു ഭയങ്കരം തന്നെ. ഇനി എന്തൊക്കെ അനുഭവിക്കണം ആവോ. ഹിഹീ.

   Delete
 74. നല്ല താള ബോധം .. ആശംസകള്‍ !

  ReplyDelete
 75. ഉഗ്രൻ!!!!!!!!!!!!!!!!! എന്റെ കവിത ഒന്നു വായിക്കൂ..

  ReplyDelete
 76. entha vannathu ,,,? pedaveno maryadakku bligil ninnu pokonam ennonnum parayilla ketto

  ReplyDelete
 77. thalkkaalam vaayichu povunnu. kollaam. nalla avatharanm

  ReplyDelete
 78. പുതിയത് വരട്ടെ...

  ReplyDelete
 79. അനാമിക ആള്‍ കൊള്ളാല്ലൊ...കൈനീട്ടത്തിന്റെ ഗുണം കണ്ടില്ലെ? സെഞ്ച്വറി അടിക്കാനായല്ലൊ മിന്നൂസ്...എന്റെ വക സ്വാഗതം കൂടി കിടക്കട്ടെ...
  നല്ല ഒഴുക്കുണ്ട് എഴുത്തിന്‌..നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട്...അടുത്തത് ഉടനെ കാണുമെന്ന് കരുതുന്നു...

  ReplyDelete
 80. എല്ലാര്‍ക്കും ഒന്നൂടെ നന്ദി കേട്ടോ.
  ഒരായിരം നന്ദി !
  ഈ അലമ്പ് പോസ്റ്റ്‌ വായിച്ചതിന്
  കമന്ടടിച്ചതിന്
  സ്വാഗതം ചെയ്തതിന്
  അക്ഷരതെറ്റുകള്‍ പറഞ്ഞു തന്നതിന്
  പോക്കിപ്പറഞ്ഞതിന്
  കളിയാക്കിയതിന്
  ഫോളോവേഴ്സ് ആയതിനു
  ഉപദേശിച്ചതിനു
  ഏതോ ഒരു പഴയ ബ്ലോഗര്‍ ആണെന്ന് തെറ്റിധരിച്ചതിനു!!

  കാണാം. കണ്ടില്ലെന്നും വരാം. bye for now
  സ്വന്തം മിന്നു.

  ReplyDelete
 81. ഏതായാലും സ്വാഗതം. നന്നായിട്ടുണ്ട്.
  തുടക്കക്കാരിയാനെന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്ത്ല്‍ എന്നെ കൂട്ടണ്ട.
  ആശംസകള്‍

  ReplyDelete
 82. This comment has been removed by the author.

  ReplyDelete
 83. ജ്ജ്, അങ്ങനെയിങ്ങനെയൊന്നും പിൻവാങ്ങുന്നയിനമല്ലല്ലോ ന്റെ മിന്നുക്കുട്ടിയേ...!

  ReplyDelete
 84. മിന്നുക്കുട്ടിയുടെ നര്‍മ്മം കൊള്ളാം

  ReplyDelete
 85. ഇത് ഒരു നടക്കു പോകൂല.

  കൊമ്പന് ഉള്ള പണി അടുത്ത പോസ്റ്റില്‍ എന്ന ഭീഷണി കേട്ടില്ലേ !

  പണി കൊടുക്കുമ്പോള്‍ ഒരു എട്ടിന്‍റെ പണി കൊടുക്കണേ !

  ഏതായാലും ഈ ബൂലോക തരികിട സര്‍ക്കസ്സ് ലോകത്തേക്ക് സ്വാഗതം

  ReplyDelete
 86. ഗംഭീരമായ തുടക്കം..ആശംസകള്‍

  ReplyDelete
 87. മിന്നൂ എനിക്ക് ചെലവ് വേണം ട്ടോ...

  ReplyDelete
 88. ഇവിടെയും ഒന്ന് വന്നു ധന്യമാക്കണം
  http://pottatharangal89.blogspot.com/

  ReplyDelete
 89. ‎@@

  ബ്ലോഗില്‍ അഭിപ്രായം പറഞ്ഞവര്‍ക്കുള്ള മറുപടി കൊടുക്കുമ്പോള്‍ ഒരുപാട് താഴ്മയും വിനയവും സര്‍വോപരി ബഹുമാനവും പ്രകടിപ്പിക്കണം. സാദ്യമെങ്കില്‍ അല്പം മുതുക് കുനിക്കണം. ഒരു വാക്കില്‍ പോലും അലസാ കൊല്സാ സ്വഭാവം കാണിക്കരുത്. "തര്‍ക്കുത്തരം" എന്ന് തോന്നിക്കുന്ന രീതിയില്‍ ക മാ എന്നീ രണ്ടക്ഷരങ്ങള്‍ പറയാനേ പാടില്ല.
  ഒരു മേല്‍മുണ്ട് തോളില്‍ എപ്പോഴും നല്ലതാ. വല്യ വല്യ ബ്ലോഗര്‍ കോയിത്തമ്പുരാക്കന്മാരെ കാണുമ്പോള്‍ ഓചാനിച്ചു നില്‍ക്കാന്‍ ഉപകരിക്കും. അവര്‍ക്ക് മുന്‍പില്‍ എന്നും വണങ്ങി നിന്നോളനം. ഇല്ലേല്‍ കണ്ണൂരാനെ പോലെ "അഹങ്കാരി"യും അലമ്പനും ആയി ഒടുവില്‍ ബ്ലോഗില്‍ ആലമ്പഹീനന്‍ ആയിപ്പോകും..!

  ഓട്ടോ(രക്ഷ):
  "സംവരണവും, സംവിധാനങ്ങളുടെയും മേലാളന്മാ‍ാരുടെയും സംരക്ഷണവും ഇല്ലാതെ ബ്ലോഗില്‍ ജീവിക്കാവില്ല"
  ഗബ്രിയേല്‍ കണ്ണൂരാന്‍ മാര്‍കോസ് - ബ്ലോഗാന്ധതയുടെ നൂറു പോസ്റ്റുകള്‍ എന്ന ഗ്രന്ഥത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.

  **

  ReplyDelete
 90. ഇതാര് സച്ചിനോ തുടക്കം തന്നെ സെന്റുരിയിലാണല്ലോ തുടക്കം ........അഌമോദിക്കുന്നു ....ആശംസിക്കുന്നു

  ReplyDelete
 91. അയ്യോ. പോവാതെ മിന്നൂ.
  വല്ലതും മിണ്ടിയും പറഞ്ഞും ഇവിടെക്കൂടിക്കോ.
  എഴുത്ത് ഇഷ്ടായിട്ടോ. ഒരു കണ്ണൂരാന്‍ ടച് ഫീല്‍ ചെയ്തു എന്ന് പറഞ്ഞാല്‍ പിണങ്ങല്ലേ.

  ReplyDelete
 92. Ishtapettu.. :)
  http://sachindinesh2210.blogspot.in

  ReplyDelete
 93. എന്നാ തിരിച്ചു വരവ്?

  ഈ കൂട്ടത്തില്‍ ഒന്നും പെടാത്ത "പൊട്ടന്‍" മാമനെ" നോക്കിയെങ്കിലും ആത്മ വിശ്വാസം ഊര്‍ജ്ജിക്കുക

  ReplyDelete
 94. ഇതെന്താ വന്നപ്പഴയ്ക്ക്യും പോകുന്നോ...!!!!?
  അതൊന്നും പറ്റില്ല....
  ഇവിടെ തന്നെ നിന്നൊളു മിന്നുക്കുട്ടി....

  ReplyDelete
 95. പടച്ചോൻ അന്നെ കാത്ത് രക്ഷിക്കട്ടെ, പിന്നെ എകരത്തിരുന്ന് എഴുതിയാലും താഴത്തിരുന്നെഴുതിയാലും എഴുത്ത് കലക്കണം കെട്ടോ, പുതിയതുമായി പെട്ടെന്ന് വരിക.


  ആശംസകൾ

  ReplyDelete
 96. മിന്നാമിന്നീ ........
  എഴുത്ത് തുടങ്ങീ , എഴുത്ത് നിര്‍ത്തിയോ ..?
  ഇതൊക്കെയല്ലെ എഴുത്ത് എന്നു പറയുന്നത് ..
  പാതിരാത്രീ ഇങ്ങനെ ചില ചിന്തകള്‍ വരുക
  ഉറക്കം നഷ്ടപെടുക ചിന്തകള്‍ പിടിതരാതെ പാറുക ,
  രാവിലെ തന്നെ കുളിച്ച് പൊട്ടിട്ട് വന്ന് ഇരിക്കുക
  എന്നിട്ട് ഇത്രയോക്കെ എഴുതുക .. പൊരേ !
  മിന്നാമിന്നീ , മിന്നിയങ്ങട് പോകേണ്ടതല്ല
  ഇവിടെയോക്കെ ഒരു തരി വെളിച്ചം നല്‍കി
  വേണ്ടത് തന്നെ , രാവിലും പകലിലും , കേട്ടൊ ..

  ReplyDelete
 97. പ്രിയ ബ്ലോഗര്‍മാരെ ബ്ലോഗറികളെ ഞാനിതാ പിന്‍വാങ്ങുന്നു;
  എഴുതാനുള്ള പൂതി പറിച്ചെറിഞ്ഞുകൊണ്ട്!
  ഇഷ്ടമുണ്ടായിട്ടല്ല,
  നിങ്ങളുടെയൊക്കെ ഇടയില്‍ പിടിച്ച് നില്‍ക്കാന്‍ മാത്രം
  വിവരം വെക്കട്ടെ! എന്നിട്ടു വരാം.
  നല്ല വിനയം .ഈ ബ്ലോഗറി ഇത് വായിച്ചു വളരെ ചിരിച്ചു .പാണ്ടി ലോറിയുടെ കാര്യം രസമുണ്ട് .ആശംസകള്‍

  ReplyDelete
 98. ഇവളുടേത് കഴിഞ്ഞിട്ടുവേണ്ടേ എനിക്കൊരു കൈനോക്കാന്‍! കുറെക്കാലമായി ഞാന്‍ സഹിക്കുന്നു.....ഇത്താത്തയുടെ കല്യാണം വേഗം നടക്കാന്‍ വേണ്ടി പ്രാര്‍ത്ഥനയോടെ ...ആശംസകള്‍

  ReplyDelete
 99. മിന്നൂ.. നന്നായിട്ടുണ്ട്.. ആശംസകള്‍.. നല്ല എഴുത്ത്.

  ReplyDelete
 100. മിന്നൂ.. നന്നായിട്ടുണ്ട്.. ആശംസകള്‍.. നല്ല എഴുത്ത്.

  ReplyDelete
 101. മിന്നു കുട്ടി .... കലക്കി ട്ടോ.....ധൈര്യമായി എഴുതികോളൂ ... അടുത്ത പോസ്റ്റിനായി ഈ ബൂലോകം കാത്തിരികുന്നുണ്ട് ...
  വീണ്ടും വരാം ... സ്നേഹാശംസകളോടെ ..
  സസ്നേഹം
  ആഷിക് തിരൂര്‍

  ReplyDelete
 102. " അല്ലേലും ഈ ഇത്താത്തമാര്‍ പാണ്ടിലോറികള്‍ പോലെയാ. വേഗത്തിലൊട്ട് പോവുകയുമില്ല, സൈഡും തരില്ല...."
  ഇതിഷ്ടപ്പെട്ടു. കൊളളാം.
  ശ്രീനിവാസന്‍ പിള്ളേരെ കൊണ്ട് പറയിപ്പിക്കുന്നതു പോലെ പറയട്ടെ.. അയ്യോ..മിന്നൂ പോകല്ലേ.. അയ്യോ... മിന്നൂ പോകല്ലേ...

  ReplyDelete
 103. അല്ലേലും ഈ ഇത്താത്തമാര്‍ പാണ്ടിലോറികള്‍ പോലെയാ. വേഗത്തിലൊട്ട് പോവുകയുമില്ല, സൈഡും തരില്ല....
  ഹെഹെ.. ഈ കഥ വായിച്ചു ആ പാണ്ടി ലോറി ദേഹത്ത് കേറാതെ സൂക്ഷിച്ചോ.. :)
  http://www.kannurpassenger.blogspot.in/

  ReplyDelete
 104. ഞാന്‍ നിന്നെ ഒന്നു പോസ്റ്റു മോര്‍ട്ടം ചെയ്യാന്‍ വന്നതാ..ആദ്യം വായിച്ചത് പുതിയ പോസ്റ്റാ...ഇങ്ങനെ ഒരാളെ ഇതു വരെ കണ്ടിട്ടില്ല. ചിലരൊക്കെ പറഞ്ഞ പോലെ പുതിയ കുപ്പിയില്‍ പഴയ വീഞ്ഞു നിറച്ച പോലെയാ എനിക്കും തോന്നിയത്.ഡിസമ്പറില്‍ ആദ്യ പോസ്റ്റിട്ടിട്ടു രണ്ടാമത്തെ പോസ്റ്റിനു ഇതു വരെ കാത്തതെന്തേ? കമന്റിന്റെ എണ്ണം തികക്കാനായിരുന്നോ?ബാക്കി ഭാഗം പുതിയ പോസ്റ്റില്‍ വായിക്കുക.....(തുടരും..)

  ReplyDelete
 105. എഴുത്ത് കണ്ടിട്ട് പുതിയ ആളാണെന്ന് തോന്നുന്നില്ല....

  ReplyDelete
 106. ആശംസകള്‍...എഴുത്ത് തുടരണം ..നല്ല രസം

  ReplyDelete
 107. എനിക്കെന്തായാലും ഇഷ്ടായി :)

  ReplyDelete
 108. എനിക്കെന്തായാലും ഇഷ്ടായി :)

  ReplyDelete
 109. ആഹാ.ഉറുമ്പുമെത്തിയോ??


  ആരുടെയോ ഫെയ്ക്‌ ഐഡിയാണെന്ന് മാത്രം മനസ്സിലായി.

  ReplyDelete