Monday, 26 March 2012

സ്വര്‍ഗ്ഗത്തിലൊരു ഇത്താത്ത

അന്നും പതിവുപോലെ വയര്‍ നിറച്ചു ചപ്പാത്തീം  കറിയും കഴിച്ചുറങ്ങാന്‍ കിടന്നതായിരുന്നു ഈ മിന്നുക്കുട്ടി.
ഇത്ത മുറിയില്‍ ബഹുത് ജോറായി പഠിക്കുവാണ്.
ഇന്നെന്താണാവോ വിശേഷം!  ഇരുന്നല്ലല്ലോ.,  വാലിനു തീപിടിച്ച പോലെ  അങ്ങോട്ടും ഇങ്ങോട്ടും നടന്നാണല്ലോ വായന! ചിലപ്പോള്‍  അവള്‍ടെ കോളജിലെ ഏതെങ്കിലും ഒരു ഹവറില്‍  ഒരു  class test പറഞ്ഞിട്ടുണ്ടാവും.  അത് മതി അവള്‍ക്ക്   ബേജാറാവാന്‍.!

ഇങ്ങനൊരു പേടിത്തൂറിയെ ഭൂലോകത്തല്ല, ബൂലോകത്ത് പോലും കാണാന്‍ കിട്ടില്ല.
ഹയ്യട, ഇവള്ടെ ഒരു പഠിത്തം!  
എന്റെ ഈ കിടപ്പും അവള്ടെ പഠിത്തോം   കണ്ടോണ്ട് ബാപ്പയെങ്ങാനും കേറി വന്നാല്‍ പിന്നെ തീര്‍ന്നു കഥ! 
എനിക്ക് ചീത്ത കൊണ്ട് അഭിഷേകമായിരിക്കും.  ദേഷ്യം വന്നാ ബാപ്പ അഭിഷേക് ബച്ചനാ അഭിഷേക് ബച്ചന്‍!

"എന്താ നിനക്ക് മാത്രം ഒന്നും പഠിക്കാനില്ലേ?" എന്ന് തുടങ്ങിയ പരട്ടച്ചോദ്യങ്ങളും ഉണ്ടാവും.

എന്നെ പറയിപ്പിക്കാന്‍ വേണ്ടി മാത്രമാണോ റബ്ബേ നീയിവളെ സൃഷ്ടിച്ചത്? 
ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല, എങ്ങനേലും പഠിപ്പില്‍ നിന്ന് ഇവള്ടെ ശ്രദ്ധതിരിച്ചു വിടണം ! തല്ക്കാലം വെറുതെ ഒന്ന് ചൂടാക്കി വിടാം ...

"എന്തോന്നാടീ, ഇന്നു ഇച്ചിരി സീരിയസ് ആയിട്ടാണല്ലോ കാര്യങ്ങള്‍ ഇരിപ്പൊന്നും ഉറക്കുന്നില്ലേ? നടന്നാണല്ലോ പഠിത്തം? എന്താ നിന്റെ പിന്നാമ്പുറത്ത് കുരുപൊട്ടിയോ? "

"മിന്നൂ, ടിസ്റ്റര്‍ബ് ചെയ്യാതെ ചുമ്മായിരി.."
അതും പറഞ്ഞു എന്നെ കനപ്പിച്ചു നോക്കിയിട്ട് അവള്‍ പഠനം തുടര്‍ന്നു. നമ്മള്‍ക്കങ്ങനെ വിടാന്‍ ഒക്കില്ലല്ലോ.

"നനായി പഠിച്ചോ. ഇവടത്തെ കിച്ചനിലൊരു കളക്റ്ററുടെ വേക്കന്സിയുണ്ട്. നല്ല മാര്‍ക്ക് വാങ്ങിയാല്‍ ഉമ്മയോട് പറഞ്ഞു ഞാന്‍ ശരിയാക്കിത്തരാം. ബൈ. ബൈ.. റ്റാറ്റാ..

"എടീ നരോന്തേ, ഓവര്‍ സ്മാര്‍ട്ട്‌ ആവല്ലേ. അധികം വെളഞ്ഞാ നിന്റെ ബോട്ടണി നോട്ടില്‍ നിന്ന് കിട്ടിയ സാധനം എടുത്തു ബാപ്പാക്ക് കൊടുക്കുവേ. പറഞ്ഞേക്കാം..."

" ഓ പിന്നേയ് ..  ബോടണി നോട്ട്!  +2 മൊത്തം സബ്ജെക്റ്റും ഒരു നോട്ടില്‍ അട്ജെസ്റ്റ്‌ ചെയ്യുന്ന എനിക്ക് ബോട്ടണിക്ക്‌ സ്പെഷ്യല്‍ ആയി നോട്ടുണ്ടെന്ന്!  പടച്ചോന്‍ കേക്കണ്ട. അങ്ങേര് ചിരിച്ചു താഴെ വീണേക്കും. ഒന്ന്  പോടീ. അത് തന്നെ നുണ , പച്ചനുണ.."

"കാണിച്ചുതരാമെടീ , ഇപ്പം കാണിച്ചുതരാമെന്നും" പറഞ്ഞു കലിതുള്ളിക്കൊണ്ട് അവള്‍ എന്റെ നോട്ടുമായി വന്നു

"നോക്കെടീ ... ഇത് നിന്റെ നോട്ടല്ലേ.?"

"ഉവ്വോ.. എനിക്കറിയില്ലാട്ടോ.." ഞാന്‍ കൈ മലര്‍ത്തി.

"മിന്‍ഹ സിദ്ധീഖ്‌...., +2 സയന്‍സ്, ബോട്ടണി.  ഇത് നീയല്ലാ..? ഇതു നിന്റെ നോട്ടല്ലാ..?"

പറഞ്ഞ പോലെ പേരും ജാതകവും എന്റെതാണല്ലോ. അപ്പോപിന്നെ അതെന്റെ നോട്ടു തന്നെ. 

"ബോട്ടണി മാത്രമല്ല എന്റെ Maths നോട്ടും ഫിസിക്സ് നോട്ടും ഒക്കെ ഇത് തന്നെയാ. പിന്നെ ബോട്ടണി സാര്‍ ഇച്ചിരി സുമഖനാ , അത് കൊണ്ടാ  ബോട്ടണി എന്ന്  ചുമ്മാ എഴുതിവെച്ചത്.. "

"നിനക്കിനി നോട്ടില്ലേലും എനിക്കൊരു ചുക്കുമില്ല. അതല്ല ഇവടെ പ്രശ്നം" എന്നും പറഞ്ഞു അവള്‍ എന്റെ  നോട്ടില്‍ നിന്നും ഒരു പേപ്പര്‍ കൈയിലെടുത്തു. എന്നിട്ട് ചോദിച്ചു.

"നിന്റെ കളിയൊന്നും എനിക്ക് മനസിലാവുന്നില്ലെന്നു വിചാരിക്കണ്ട.  എന്തായിത്? എന്താ ഇതിന്റെ അര്‍ഥം? ആരാ നിനക്കിത് അയച്ചത്? ഇതിനു മാത്രം എന്ത് ബന്ധമാ നിങ്ങള്‍ തമ്മില്‍? ഇങ്ങനൊരു മെയില്‍ അയക്കണമെങ്കില്‍  നീ അയാളെ  എത്രയധികം ശല്യം ചെയ്തിട്ടുണ്ടാവും? എത്ര     മാന്യനായ  മനുഷ്യന്‍ ! താണുകേണല്ലേ  അയാള്‍ നിന്നോട് അപേക്ഷിച്ചത് ഉപദ്രവിക്കരുതെന്ന്.."

ഇവളെന്തൊക്കെയാ റബ്ബേ  ഈ പറയുന്നത്? എനിക്ക് മെയില്‍ വന്നെന്നോ. +2 കഴിഞ്ഞിട്ടേ പ്രേമിക്കൂന്നും പറഞ്ഞു നടക്കുന്ന എനിക്ക് ആരോടോ ബന്ധമുണ്ടെന്ന്. ഇവള്ക്കിനി  വട്ടായോ. പാവം. എത്ര നല്ല പെണ്ണായിരുന്നു. പഠിച്ചുപഠിച്ചു വട്ടായിക്കാണും..  ഞാനവളെ  സമാധാനിപ്പിക്കാന്‍ ശ്രമിച്ചു ....

"ഇത്താ, കൂള്‍ഡൌണ്‍ ,  ഇത്താക്ക്  മിന്നു ഇല്ലേ?  ഇത്താന്റെ പുന്നാര അനിയത്തി.
വാ ഇവിടെ വന്നിരിക്കു.  ഇത്ത  ഒന്ന്കൊണ്ടും പേടിക്കേണ്ട. നമുക്ക്‌ ഊളന്പാറയിലോ കുതിരവട്ടത്തോ എവിടെ വേണേലും പോവാം .. ഇതാന്റെ വട്ട്  ഈ മിന്നൂട്ടി ഞൊടിയിട കൊണ്ട് മാറ്റിത്തരാം!

ഇത് കേട്ടതും അവള്‍ടെ പുരികം വളഞ്ഞു , മൂക് ചുവന്നു.  ചുണ്ടുകള്‍ വിറച്ചു. കണ്ണിലെ കൃഷ്ണമണികളില്‍ ദേഷ്യം... ദേഷ്യം..... ദേഷ്യം....!!
പിന്നെ ആ പേപ്പറും നോട്ടും കൂടെ ഒരേറായിരുന്നു എന്റെ മുഖത്തെക്ക് !
ഇതിനു മാത്രം എന്ത് കുന്തവും കുടച്ചക്രവുമാണ് അതിലുല്ള്ളതെന്നു ഒന്നറിഞ്ഞിട്ടു തന്നെ ബാക്കി. ഞാന്‍ ആ പേപ്പര്‍ എടുത്തു നോക്കി !

അയ്യേ ഇതാണോ കാര്യം?
ഇത കണ്ടിട്ടാണോ ഇവള്‍ ഈ കസര്‍ത്ത് മുഴുവന്‍ കാട്ടിക്കൂട്ടിയത്
ചിരിച്ചു ചിരിച്ചു കപ്പാന്‍  ബെഡില്‍ മണ്ണില്ലാത്തത് കൊണ്ട്  ബെഡ്ഷീറ്റും തലയിണയും കപ്പി ഞാനങ്ങ് അഡ്ജസ്റ്റ്‌  ചെയ്തു .
എന്റെ ചിരി കണ്ട് അവള്‍  കൂര്‍പ്പിച്ചു നോക്കി, ഇത്ര വലിയൊരു ബോംബ്‌  പൊട്ടിച്ചിട്ടും  നീ കുലുങ്ങിയില്ലേടീ എന്ന മട്ടില്‍ 

"എടീ പൊട്ടത്തീ,  വീട്ടില്‍ ഇന്റര്‍നെറ്റ്‌ സൌകര്യമില്ലാത്ത എന്റെ ഒരു ഫ്രെണ്ടിനു വായിക്കാന്‍  വേണ്ടി ഞാന്‍ നെറ്റില്‍ നിന്ന്  പ്രിന്റ്‌ ചെയ്തെടുതതതാണ്. വേറെയും കുറെ കവിതകളും കഥകളും കൂടി ഉണ്ടായിരുന്നല്ലോ  .. അതൊക്കെ എവിടെ?"

"  അതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല... ഇത്   ആരോ നിനക്കായി എഴുതിയത് തന്ന്യാ... വെറ്തെ എന്നെ കളിപ്പിക്കണ്ട. സത്യം പറഞ്ഞോ. "

"ഒന്ന് പോടീ മന്ദബുദ്ധീ... ഇതൊരു കവിതയാ . പ്ലീസ്. എന്നെ ഉപദ്രവിക്കരുത് എന്ന കവിത. എന്റെ ഫ്രണ്ട് അളകക്ക് വായിക്കാന്‍ വേണ്ടി പ്രിന്റ്‌ ചെയ്തതാ. സത്യം!  അതേയ്, ഗൂഗിളില്‍ പഠിക്കാനുള്ളത് മാത്രം സേര്‍ച്ച്‌ ചെയ്താല്‍ പോര.. ഇടക്കൊക്കെ ബ്ലോഗും ഫേസ്ബുകും ഒക്കെ ഒന്ന് നോക്കണം കേട്ടോ.  ഇത്താക്ക് ബൂലോകം അറിയാമോ?"

"കഴുതേ, ബൂലോകമല്ല,  ഭൂലോകം . ഭാരതത്തിന്റെ 'ഭ'.  നീ പറയുന്നത് ബലൂണിന്റെ 'ബ' യാണ്"

"ദേ. പിന്നേം പൊട്ടത്തരം.. എന്റെ ഇത്താ. ബൂലോകം എന്ന് പറഞ്ഞാ ഒരു വലിയ കാടാണ്. അവിടെ പുലി പൂച്ച എലി പെരുച്ചാഴി എലിയെ പിടിക്കുന്ന കാട്ടുപൂച്ചകള്‍ ആട് കോഴി  കോഴിയെ കക്കുന്ന കുറുക്കന്മാര്‍  മുടിവെട്ടുന്നവര്‍  അങ്ങനെയങ്ങനെ ഒരാദിവാസി ദുന്യാവാ അത്. അവിടത്തെ മൂപ്പന്‍ രോമ ഗുമാരനെ അറിയോ? മുറിവയ്ദ്യന്‍ കണ്ണൂരാനെ അറിയോ..?"

"കണ്ണ് മാത്രല്ല .  ഇങ്ങനെ പോയാല്‍ നിന്റെ എല്ല് വരെ ഞാനൂരും.."

"എങ്കില്‍ കൊമ്പനെ അറിയുമോ?

"ഏതു? നമ്മുടെ കാളിയത്തെ ഉത്സവത്തിന്  എഴുന്നള്ളിക്കുന്ന ആ ഗജകേസരിയോ?"

"അത് തലയെടുപ്പുള്ള കൊമ്പനല്ലേ. ഇത് തലയും വാലുമില്ലാത്ത ഒരു കുഴിയാനയാ. പോട്ടെ.  മാനിഫിനെ അറിയുമോ?"

"അവനാണോ   നിന്റെ പുതിയ ലൈന്‍ ?

"അക്ഷരത്തെറ്റ് കണ്ടാല്‍ വടിയെടുക്കുന്ന രമേശ്‌ അരൂരിനെ അറിയാമോ?"

"ഇതെന്താ നീ ഒന്നാം ക്ലസിലാണോ പഠിക്കുന്നത്? അക്ഷരത്തെറ്റിന് വടിയെടുക്കാന്‍ .."

"എങ്കില്‍ പെണ്കുട്ട്യോള്‍ കിടക്കണ പോസ്സു എങ്ങനാണെന്ന് ചോദിച്ച  മണ്ടുസനെ അറിയുമോ?

"ഛീ  ... ഇങ്ങനെയുള്ളവരുമായിട്ടാണോ  ഇപ്പോള്‍ നിന്റെ കൂട്ട്? ഇത് ഞാന്‍ എന്തായാലും ബാപ്പാനോട്  പറയും, ഉറപ്പാ..."

"സൈനോക്കുലര്‍ അറിയുമോ?"

"ബൈനോക്കുലര്‍ അറിയാം .."

"അനാമിക?
ഷാനവാസ്‌? 
കാദു?
കൊച്ചുമോള്‍?
ഫൈസല്‍ ബാബു?
ഇസ്മയില്‍ ചെമ്മാട്?
ചാണ്ടിച്ചന്‍?
ഷബീര്‍?
മുരളി മുകുന്ദന്‍?
മനോരാജ്?
ഇവരെ ആരെയെങ്കിലും അറിയാമോ?"

"അനാമിക അപ്പറത്തെ ലീലെച്ചിടെ മോളുടെ കുട്ടിയല്ലേ? കുഞ്ഞുവായില്‍ വല്ല്യ വര്‍ത്താനം പറയുന്ന ആ കൊച്ചു സുന്ദരി..?"

"അയ്യോ..  അത്  വേ ,  ഇത് റേ  .... ഇതു ബൂലോകത്തെ അനാമിക !  കുഞ്ഞായിരുന്ന കാലത്ത്‌   കുണുക്കിട്ട കോഴി എന്നതിന് പകരം ച്ചുനുച്ചിട്ട ചോഴി എന്നും പറഞ്ഞു തുള്ളിക്കളിച്ച അനാമിക."

"ഒന്ന് പോടീ , നിനക്ക് വട്ടാ... നീ ബൂലോകത്തോ ഭൂലോകത്തോ എവടെ വേണേലും  പോ..  എന്ത് വേണേലും ചെയ്യ്.. നിന്റെ വായില്‍ ഈ നശിച്ച നാവു കിടക്കുന്നിടത്തോളം കാലം നീ നന്നാവുകയില്ല.  ഞാന്‍ പോണു , എനിക്ക് പഠിക്കാനുണ്ട് "

"പോടീ പോ... അല്ലേലും പഠിക്കാനല്ലാതെ നിനക്ക് വേറെ എന്തോന്നറിയാം? ബ്രണ്ണനിലാണെന്നു  വച്ച് ഇത്ര അഹങ്കാരം പാടുണ്ടോ?  ഒരുവല്യ MAക്കാരി! നിന്റെ  എക്കണോമിക്സും, മാക്സിമം യൂറ്റിലൈസേഷന്‍ ഓഫ് മിനിമം റിസോഴ്സും ഒന്നും ഒരുകാലത്തും ഗുണം പിടിക്കത്തില്ലെടീ "

"മിന്നു, i told you many times ,  will you please shut your mouth?"

അയ്യോ ഇംഗ്ലീഷ്! അവള്‍ക്ക് കലിപ്പിളകിയാല്‍ പിന്നെ ഇംഗ്ലീഷേ വരൂ.     ഇനി മിണ്ടണ്ട. ഉറങ്ങിക്കളയാം. അല്ലേലും എനിക്ക് വര്‍ത്താനം പറയാന്‍ പറ്റിയ standard ഒന്നും അവള്‍ക്കില്ല. അവള്‍ ഡീസന്റാ. എന്നെപ്പോലെ പാവമല്ലാന്ന്..

ഈ ബ്ലോഗ്‌ കൊണ്ട് ഇനിയെന്തൊക്കെയാണാവോ ഉണ്ടാവാന്‍ പോന്നത്! ങ്ങ്ഹാ.. അനുഭവിക്കുക തന്നെ.
മതി മതി. എല്ലാരും എന്തേലും പറഞ്ഞിട്ട് പോ. പിന്നെ, പറയുമ്പോ മിന്നു പുതിയ ആളല്ല പഴയ ആളാണ്‌ എന്ന് പ്രത്യേകം പറയണം കേട്ടോ..!

                                                             - ശുഭം -

146 comments:

 1. ഈ ബ്ലോഗ്‌ കൊണ്ട് ഇനിയെന്തൊക്കെയാണാവോ ഉണ്ടാവാന്‍ പോന്നത്! ങ്ങ്ഹാ.. അനുഭവിക്കുക തന്നെ.

  ReplyDelete
 2. അപ്പൊ ഇതും നമ്മള് തന്നെ ഉത്ഗാടിക്കാം
  അപ്പൊ മിന്നുട്ട്യെ കലക്കി ട്ടാ...
  ഈ വിവാദ നായിക ആയ എന്നെ അറിയാത്ത ഇത്താത്തമാരുണ്ടോ ഈ നാട്ടില്‍
  വെരി ബാഡ്
  നീ ഇത്താത്തക്ക് എന്റെ മുതിര കഥ ഒന്ന് വായിക്കാന്‍ കൊടുക്ക്‌...
  എന്നെ കുറിച്ചൊരു ഇമ്പ്രെഷന്‍ ഉണ്ടാവട്ടെ

  ReplyDelete
  Replies
  1. നീതു ഇപ്പോള്‍ കണ്ടല്ലോ ഇവിടെ വേറെയും പെണ്പുലികള്‍ ഉണ്ടെന്നു!

   Delete
  2. അനാമികേ, ഇനീം എന്നെക്കൊണ്ട് എഴുതിക്കരുത് കേട്ടോ. ഇത്ത മുതിരക്കഥ അന്നെ വായിച്ചത. നന്ദീണ്ട്ട്ടോ.

   Delete
  3. maanifkka, വെറുതെ വടിയാക്കല്ലേ ഇക്ക. മിന്നു പാവമാ. പുലീന്നൊക്കെ പറഞ്ഞു പേടിപ്പിക്ക്ണോ. ഹിഹീ

   Delete
  4. മനെഫിക്കാ ഞാന്‍ അല്ലെ അനുഗ്രഹിച്ചു വിട്ടേക്കുന്നത്
   നന്നാവാതെ എവിടെ പോവാനാ

   Delete
 3. എഴുത്ത് ഗമണ്ടനായിട്ടുണ്ട്.. ഹാസ്യം ക്ഷ പിടിച്ചു..
  ഹെന്തായാലും ഫാവിയുണ്ട്.. തൊള്ളബഡായി കൊണ്ട് പിടിച്ചുനില്‍ക്കാം...

  ReplyDelete
  Replies
  1. വര്‍ത്താനം പറഞ്ഞുട്ടു ഭാവി ഉണ്ടാക്കാം ലേ? നന്ദിട്ടോ

   Delete
 4. എഴുതി ഫലിപ്പിക്കാനുള്ള സാമര്‍ത്ഥ്യം സമ്മതിച്ചു.

  ReplyDelete
 5. കലക്കി മിന്നൂ......

  ReplyDelete
 6. ചിരിച്ചു ചിരിച്ചു കപ്പാന്‍ ബെഡില്‍ മണ്ണില്ലാത്തത് കൊണ്ട് ബെഡ്ഷീറ്റും തലയിണയും കപ്പി ഞാനങ്ങ് അഡ്ജസ്റ്റ്‌ ചെയ്തു ..

  ReplyDelete
  Replies
  1. ഹിഹീ. ചേച്ചിക്ക് നമസ്തെ സുപ്രഭാതം. ചേച്ചിയൊക്കെഉണ്ടല്ലോന്നു കരുതിയാ പിന്നേം വന്നെ.

   Delete
 7. ഹഹ.. കലക്കി കളഞ്ഞു.. ആദ്യമായിട്ട ഈ ബ്ലോഗ്ഗിലേക്ക്‌.. ഇനി സ്ഥിരമായി വരാം..
  എന്‍റെ ബ്ലോഗ്ഗിലെക്കും ഒന്ന് എത്തിനോക്കിയെക്ക്..
  http://www.kannurpassenger.blogspot.in/

  ReplyDelete
  Replies
  1. ഇവിടെ പോസ്റ്റൊന്നും കാണില്ലാട്ടോ. ;D)
   അവിടെ കമന്റ് ഇട്ടുട്ടോ.

   Delete
 8. This comment has been removed by the author.

  ReplyDelete
 9. ഇതു കസറി കേട്ടൊ .. ഒഴുക്കോടെ എഴുതി ..
  തീര്‍ന്നു പൊയതു പൊലും അറിഞ്ഞില്ല ..
  സ്ലാംഗും , അവതരണവും ലളിതവും
  ഗംഭീരവും .. പൊടി പാറ്റി കേട്ടൊ ..
  എനിക്കാദ്യ പാദമൊക്കെ വായിച്ചപ്പൊള്‍-
  ചിരി പൊട്ടി , കുഞ്ഞിലെ ചേച്ചിയേ ഓര്‍മ വന്നൂ ..
  നമ്മുക്കൊന്നു ഉറക്കം വന്നു തല കുനിഞ്ഞു കുത്തുമ്പൊള്‍
  അവള്‍ മുട്ടന്‍ പഠിത്തമാണ് .. അതും ഉറക്കെ
  ഹോ .. അന്നവളെ കൊല്ലാനുള്ള ദേഷ്യം വരുമായിരുന്നു ..
  പാവം അമ്മ എന്റെ സൈഡ് ആയതു കൊണ്ട് രക്ഷ്പെട്ടു :)
  വളരെ തന്മയത്വത്തൊടെ അവതരിപ്പിച്ചു അനുജത്തി ..
  പ്ലസ് ടൂ കാരിയുടെ നാവ് ഭയങ്കരം തന്നെ കേട്ടൊ ..
  " ഭൂലൊകമല്ല ബൂലൊഅകം " അവിടത്തെ വാസികളെ
  ഇത്താക്ക് സമയം പൊലെ പറഞ്ഞു കൊടുത്താല്‍ മതി ..
  അല്ലെങ്കില്‍ ഒരെണ്ണം ഉണ്ടാക്കി കൊടുക്കു , അതിന്റെ കാര്യവും
  കട്ടപൊക ആവട്ടെ .. ഇഷ്ടയെട്ടൊ .. ഇത്
  ആശംസകളൊടെ ..

  ReplyDelete
  Replies
  1. blogന്നും പറഞ്ഞു ഇത്താന്റെമുന്നില്‍ പെട്ടാല്‍ ന്റെ കഥതീരും റിനിച്ചേട്ടാ. അതുകൊണ്ട് ഇപ്പം മിണ്ടാതിരിക്കുന്നത നമുക്ക് നല്ലത്. അവള്‍ ഭയങ്കര പഠിപ്പിസ്ട്ടാ. ന്നെപ്പോലെ അല്ലെന്നു. ഹി ഹീ.

   Delete
 10. അമ്പടാ, മിന്നുക്കുട്ടീ..ആളു ഭയങ്കര പുലിക്കുട്ടിയാണല്ലോ. പാവം! ഇത്ത. ഞാൻ ഇത്താന്റെ സൈഡാ, എനിയ്ക്കല്ലേ അറിയൂ രണ്ട് ജഗജില്ലി അനീത്തിമാരെ സഹിയ്ക്കണതിന്റെ പാട്.....

  എഴുത്ത് കേമം കേട്ടൊ. അഭിനന്ദനങ്ങൾ.

  ReplyDelete
  Replies
  1. ചേച്ചീ പാരയാവല്ലേ. പരീക്ഷവരെ കഴിഞ്ഞാ പോസ്റ്റ്‌ ഇട്ടിരിക്കുന്നെ. ഇതും കണ്ടു ഇത്ത തല്ലാന്‍ വരുന്നു ഉറപ്പാ.

   Delete
 11. നല്ല ശൈലി ... രസമുള്ള എഴുത്ത്.... അറിയപെടുന്ന blogger ssi നെ പൊക്കിയടിച്ചത് കൊണ്ട് നല്ല viewer si നെയും പ്രതീക്ഷിക്കാം . ആശംസകള്‍ !
  www.malayalam-thumbappoo.com

  ReplyDelete
  Replies
  1. വിനോദ് ചേട്ടാ, ഒരു വലിയ ഡാങ്ക്സ് ഉണ്ട്ട്ടോ.

   Delete
 12. ചിരിച്ച് ചിരിച്ച് ചിരിച്ച്... കീബോഡ് കപ്പി.. മറ്റൊന്നും ഇവിടെ കപ്പാനായി ഇല്ല. ആ പാവം പാണ്ടി ലോറി ഇത്താത്താന്‍റെ ഗതി(കേട്) ആലോചിച്ച് നിമിഷാര്‍ധ നേരത്തെ മൗനം.
  ഒന്നാന്തരം എഴുത്ത്..

  ReplyDelete
  Replies
  1. ന്റെ പുന്നാര ഇത്താത്തയാണ് കേട്ടോ. എന്റെ ഒരേയൊരു സിസ്.
   ആരിഫ്‌ സൈനുക്കാ, നന്ദീട്ടോ.

   Delete
 13. ബൂലോക ഗുരുക്കന്മാരുടെ വർത്താനം പരീക്ഷക്ക് എഴുതി വെച്ചാൽ മാർക്ക് കിട്ട്വോ…ജീവിതത്തില് വിജയിക്കില്ല..അവരൊക്കെ പഠിപ്പും പത്രാസ്സുമായി ജോലീം കിട്ടി കമ്പനീൽ പോയിരുന്ന് ബ്ലോഗെഴുതി എഴുതി..കമ്പനി മുതലാളി വരുമ്പോ അതൊക്കെ ക്ലോസ്സ് ചെയ്ത്, വർഷങ്ങളായി മുന്നിലിരിക്കുന്ന ചവറു കണക്കിനു ലിസ്റ്റും രസീതും, കണക്കും ഒക്കെ വലിച്ചു കുടഞ്ഞിട്ട് കമ്പനിയുടെ കണക്കെഴുതിയും കൂട്ടിയും തളർന്നൂന്നും ലേശം കായ ഇനീം ഇനീം കൂട്ടിതരണേന്നും പറഞ്ഞ് ആലസ്യം വിട്ട് കായും വാങ്ങി മുതലാളീനെ പറ്റിച്ച് ജീവിക്കുന്നോരാ… അല്ലാതെ അഞ്ചു പൈസേടെ പണിയെടുത്തിട്ടാ അവരൊക്കെ ജീവിക്കുന്നത്.. കമ്പനീന്റെ കോയാനെ പറ്റിച്ച് കമ്പനീന്റെ സമയത്തല്ലേ ബ്ലോഗെഴുതുന്നത്..സ്വന്തം വീട്ടിൽ പോയാൽ അവരാരും ബ്ലോഗുമോ, വീട്ടിൽ പോയാൽ കമ്പനീൽ ബ്ലോഗെഴുതിയതിന്റെ ക്ഷീണം തീർക്കാൻ റെസ്റ്റ് എടുത്ത് നടക്കുന്നോരാ അവരൊക്കെ… തമ്പുരാക്കന്മാര്…. തമ്പുരാക്കന്മാര്….

  പോയി പഠിക്ക് പെണ്ണെ…നാലക്ഷരം പഠിക്കാതെ തോറ്റാൽ പിന്നെ പരൂഷ പാസ്സായിട്ട് ജോലി നേടാൻ പറ്റ്വോ.... ജോലി കിട്ടീട്ട് ബ്ലോഗാൻ പറ്റ്വോ....

  ReplyDelete
  Replies
  1. യ്യോ അത് കുറെ കടന്ന കൈ ആയിപ്പോയി ഞങ്ങളൊക്കെ കമ്പനിയെ മുക്കുന്നവര്‍ ആണെന്ന് പറയാന്‍ പാടില്ലാരുന്നു. പിന്നെ ഇത്തരം ബോസ്സുമാര്‍ ആണേല്‍ എന്താ ഇപ്പോള്‍ ചെയ്ക..
   http://manefspeaking.blogspot.com/

   അമരത്തില്‍ പപ്പു പറയുന്നപോലെ "അച്ചു തുറക്കാര് അരയന്മാരെ അടച്ചു പറഞ്ഞത് ശരിയായില്ല" എന്നതുപോലെ...

   Delete
  2. ഉയ്യോ.....ഇങ്ങനെ പച്ചക്ക് പറയല്ലേ......

   ചതിക്കല്ലേ.....ഞങ്ങടെ ഒക്കെ അറബി ചേട്ടന്മാര്‍ ഇത് വായിച്ചാല്‍....

   Delete
  3. സതീഷ്‌ ചേട്ടാ, ഇനി ബ്ലോഗില്‍ കളിക്കാതെ പഠിച്ചോളാം കേട്ടോ. എക്സാം കഴിഞ്ഞപ്പോള്‍ വെറുതെ വന്നതാ.

   മാനിഫ്ക്കാന്റെ പപ്പു ഡയലോഗ് കലക്കി. ഹിഹീ.
   ലിബിച്ചേട്ടാ, വേഗം ഓടിക്കോ. ഹിഹീ.

   Delete
 14. എഴുത്ത് നന്നാവുന്നുണ്ട്..അഭിനന്ദനങ്ങള്‍

  ReplyDelete
 15. മിന്നുക്കുട്ടീ... നന്നായി ഇഷ്ട്ടപെട്ടു. ആശംസകള്‍.

  ReplyDelete
 16. എഴുത്തു കൊള്ളാലോ... പക്ഷെ അക്ഷര തെറ്റ് കൊള്ളില്ല... മാറ്റണം...

  ആശംസകള്‍...

  ReplyDelete
  Replies
  1. ഇപ്പം ശരിയാക്കിത്തരാട്ടോ. താങ്ക്സ്

   Delete
 17. ഇത് മിക്കവാറും മിന്നൂനെ ബൂലോകവാസികള്‍ എല്ലാരും കൂടി തലമൊട്ടയടിച്ചു ചെണ്ടകൊട്ടി നടത്തിക്കുമെന്നാ തോന്നുന്നേ... അതും ഏതും പോരാത്തതിന് ആ കണ്ണൂരാനെ പിടിച്ചാ തുടങ്ങിയത്, എന്നെപോലെ ഉള്ള പാവങ്ങളെ പിന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ല മൂപ്പര് അങ്ങനാണോ?

  എന്തായാലും മിന്നൂ സുപ്പര്‍ ആയീട്ടോ.

  ReplyDelete
  Replies
  1. അല്ലെന്കിലെ ബ്ലോഗൊക്കെ കണ്ണൂരാനെപ്പോലെയാ എന്നാ എല്ലാരും പറയുന്നേ. ഹും. കണ്ണൂരാണ് മാത്രം ബ്ലോഗ്‌ എഴുത്യാല്‍ മത്യോ?
   ഞാനോടി കേട്ടാ.

   Delete
 18. ഹ..ഹ...നല്ല രസം ആയി എഴുതി
  ശരി കാണാം ഇനി പൂരം....
  ഉസ്കൂള്‍ ‍ അടക്കാറായോ അവിടെ?
  ആശംസകള്‍...

  ReplyDelete
  Replies
  1. സ്കൂളൊക്കെ കഴിഞ്ഞാ ബ്ലോഗിലേക്ക് ചാടിയത്. എന്നാലും ഇത്താനെ പേടിക്കണം. പാത്തും പതുങ്ങിയുമാ ഈവഴിക്ക് വരുന്നത് കേട്ടോ.

   Delete
 19. മൂന്നു മാസം കഴിഞ്ഞിറ്റ് വന്ന പോസ്റ്റാണെങ്കിലും അതുകൊണ്ട് ഉപയോഗം ഉണ്ടല്ലോ മിന്നൂട്ടീ...!

  ReplyDelete
  Replies
  1. ഉപയോഗമോ? എനിക്ക് തല്ലു മേടിച്ചു തരാനാ അല്ലേ. ഹിഹീ

   Delete
 20. ഈ മരുഭൂമി മുയുമോനും മണ്ണായത് കൊണ്ട്.....കപ്പാന്‍ ബെഡ് ഷീറ്റ് വേണ്ടി വന്നില്ല :D

  കൊള്ളാം മിന്നു.....:)

  ReplyDelete
 21. കലക്കി മോളെ കലക്കി ഒത്തിരി ഇഷ്ടപ്പെട്ടു ...ഒറ്റയിരിപ്പില്‍ വായിച്ചു .നന്നായി അവതരിപ്പിച്ചു..പക്ഷെ ഈ "തലവാചകം" . .ഇടയ്ക്ക് മുദീര്‍ എന്തൊക്കെയോ പറയുനുണ്ട് ....എന്താ എന്ന് നോക്കിയില്ല ...ചിലപ്പോള്‍ നാളെ "ടെര്‍മിനെഷന്‍ ലെറ്റര്‍ " തരുമ്പോള്‍ അറിയാം .....ആശംസകള്‍ .....

  ReplyDelete
  Replies
  1. ഹിഹീ. പണിയൊന്നും പോവില്ലാന്നെ. മിന്നൂന്റെ പേരുപറഞാ പോരെ.

   Delete
 22. ആദ്യ സന്ദർശനം നഷ്ടമായില്ല. തുടങ്ങിയിട്ടു പിന്നെ തീർന്നെ നിർത്തിയുള്ളു
  ഇനിയും വരാം :)

  ReplyDelete
 23. എന്റെ ഇത്താ. ബൂലോകം എന്ന് പറഞ്ഞാ ഒരു വലിയ കാടാണ്. അവിടെ പുലി പൂച്ച എലി പെരുച്ചാഴി എലിയെ പിടിക്കുന്ന കാട്ടുപൂച്ചകള്‍ ആട് കോഴി കോഴിയെ കക്കുന്ന കുറുക്കന്മാര്‍
  മുടിവെട്ടുന്നവര്‍ അങ്ങനെയങ്ങനെ ഒരാദിവാസി ദുന്യാവാ

  നല്ല കണ്ടുപിടുത്തം. എഴുത്ത് ജോറായി

  ReplyDelete
 24. ചിരിച്ചു കപ്പാന്‍ ബെഡ് ഷീറ്റും തലയിണ ഇല്ലാത്തത് കൊണ്ട് കീ ബോര്‍ഡും മൌസും കപ്പി നീ ആര് കണ്ണൂരാന്റെ പെങ്ങളോ അതോ ശൈലി അതെ പ്രയോഗം
  ആ പിന്നെ ഞാന്‍ വെറും കുഴിയാന ആണെന്ന് അനക്ക് തോന്നുന്നുണ്ടെങ്കില്‍ ഇങ്ങട്ട് വാ അനക്ക് ഞാന്‍ കാണിച്ചു തരാം കൊമ്പും കുട ചക്രവും ങാ ..
  നന്നായി ചരിച്ചു ആശംസകള്‍

  ReplyDelete
 25. എന്നെപ്പോലുള്ള നിഷ്കളങ്കരായ,സാധുക്കളായ ബ്ലോഗര്‍മാരുടെ നെഞ്ചത്ത്‌കേറി കളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ.

  വായിലെ നാവ് നശിച്ചതെന്നു പറഞ്ഞ ഇത്താക്ക് സ്ത്രോത്രം.
  ഹാലേലുയ്യോ..!!

  (മിന്നൂ, എന്നെപ്പറയിച്ചേ അടങ്ങൂ ല്ലേ!)

  ReplyDelete
  Replies
  1. We are the most tolerant people on earth. Accept it! otherwise, we will smash your face

   Delete
  2. അയ്യോ കണ്ണൂരാനെ തീകൊടുക്കണ്ടാട്ടോ. ഇനിവരില്ല. സത്യമായും വരില്ല.
   ഹി ഹീ. പേടിപ്പിച്ചല്ലോ ഇഷ്ട്ടാ.

   ആരിഫിക്കാ, വേണ്ട. പാവല്ലേ.

   Delete
 26. നന്നായിട്ടുണ്ട്ട്ടോ..:)

  ReplyDelete
 27. മിന്നുക്കുട്ടി, നന്നായി എഴുതിയിരിയ്ക്കുന്നു. എഴുത്തിന്റെ ശൈലിയും, പിന്നെയുള്ള അല്പം സൂത്രവിദ്യകളും വായനക്കാരെ നന്നായി ആകർഷിയ്ക്കും.. ഇനിയും എഴുതുക....എല്ലാ ആശംസകളും നേരുന്നു..

  ReplyDelete
 28. നുമ്മളായിട്ട് ഒന്നും പറഞ്ഞ് എടങ്ങേറാക്കണില്ല..
  നുമ്മ പഞ്ച പാ....വം..!

  എഴുത്ത് കേമായിരിക്ക്ണ്.
  തുടരുക.
  ആശംസകളോടെ..പുലരി

  ReplyDelete
 29. കല കല കല കലക്കി.. പോസ്റ്റുകള്‍ കുറവാണല്ലോ..

  ReplyDelete
  Replies
  1. റാഷിദ്‌ക്കാ, ഇത് സെകെന്റ്റ്‌ ആണ്. നന്ദീണ്ട്ട്ടോ

   Delete
 30. ഞാന്‍ പിണങ്ങി, സത്യായിട്ടും പിണങ്ങി. അവസാനം വരെ ഞാന്‍ ഒറ്റയിരുപ്പിന് വായിച്ചു, കണ്ണിലെണ്ണയൊഴിച്ച് വായിച്ചു. ങേഹെ, ന്റെ പേര് മാത്രമില്ല. ന്നെ കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ബ്ലോഗര്‍ ആക്കാന്ന് പറഞ്ഞ് ന്റെ പിറകെ നടന്നതാ...നമുക്കെന്തിനാപ്പാ സൂപ്പറ് ബ്ലോഗറ്..അല്ലാണ്ട് തന്നെ കമന്റുകൊണ്ടും ഫോളോവര്‍സ് ശല്യം കൊണ്ടും ഇരിക്കപ്പൊറുതിയില്ല. കഴിഞ്ഞ്യാഴ്ച്ച ഒബാമ ഒരു കമന്റിട്ടാര്ന്ന്. നല്ല സൂപ്പര്‍ എഴുത്താണ് എന്ന് പറഞ്ഞിട്ട്. അയ്യേ, ഞാന്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു. നമക്കെന്തിനാ വെറുതെ വല്ല അമേരിക്കാക്കാരന്റേം കമന്റ്...ഹല്ല പിന്നെ. അപ്പോ പിന്നെ കാണാവേ. ന്റെ ബ്ലോഗിന്റെ അടുപ്പില് പൂച്ച പെറ്റുകിടക്കുവാ ഇപ്പോ. ഇനി പുതിയത് വല്ലതും കുക്ക് ചെയ്യുമ്പോ അറിയിക്കാവേ...ബൈ ബൈ

  ReplyDelete
  Replies
  1. അയ്യോ സോറി അജിത്‌ ചേട്ടാ.ഇനി എഴുതുമ്പോള്‍ ന്തായാലും ചേട്ടന്‍ന്റെ പേര് കൊടുത്താല്‍ പോരെ?
   താങ്ക്സ്

   Delete
 31. realy nice...
  http://shahankdy.blogspot.com

  ReplyDelete
 32. കൊള്ളാം കേട്ടോ..ആദ്യായിട്ടാ ഈ വഴി,
  രസായിട്ടുണ്ട് എഴുത്ത്..ഇനിയും വരാട്ടോ..

  സ്നേഹത്തോടെ മനു..


  സമയമുള്ളപ്പോള്‍ ഈ വഴിക്കും വരണേ..
  http://manumenon08.blogspot.com/

  ReplyDelete
  Replies
  1. മനുച്ചേട്ടാ, താങ്ക്സ്. വരാം കേട്ടോ.

   Delete
 33. "ദേ. പിന്നേം പൊട്ടത്തരം.. എന്റെ ഇത്താ. ബൂലോകം എന്ന് പറഞ്ഞാ ഒരു വലിയ കാടാണ്. അവിടെ പുലി പൂച്ച എലി പെരുച്ചാഴി എലിയെ പിടിക്കുന്ന കാട്ടുപൂച്ചകള്‍ ആട് കോഴി കോഴിയെ കക്കുന്ന കുറുക്കന്മാര്‍ മുടിവെട്ടുന്നവര്‍ അങ്ങനെയങ്ങനെ ഒരാദിവാസി ദുന്യാവാ അത്. അവിടത്തെ മൂപ്പന്‍ രോമ ഗുമാരനെ അറിയോ? മുറിവയ്ദ്യന്‍ കണ്ണൂരാനെ അറിയോ..?"

  സംഗതി ഉഷാറായി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഹാസ്യം നല്ല ഒന്നാന്തരമായിരിക്കുന്നു. ബോട്ടണി നോട്ടും, നരുന്തും, ബെഡ് കപ്പലും പോലുള്ള പ്രയോഗങ്ങള്‍ വളരെ രസമായിരിക്കുന്നു. ശരിക്കും ബ്ലോഗുകളെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന ഭാഗത്തിനു മുന്‍പ്‌ വരെയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. നല്ലെഴുത്ത്. തീര്‍ന്നത് അറിഞ്ഞില്ല.

  ReplyDelete
  Replies
  1. നന്ദി സര്‍
   ഇഷ്ട്ടായിന്നുഅറിഞ്ഞതില്‍ സന്തോശായിട്ടോ.

   Delete
 34. എഴുത്ത് തുടരട്ടെ എല്ലാ ആശംസകളും

  ReplyDelete
 35. കമന്റ് തുടര്‍ച്ച... അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത്, പുതിയ കോലത്തിലുള്ള ഈ എഴുന്നള്ളത്തിനെ പറ്റിയല്ലെ?...കുറെ ബ്ലോഗര്‍മാരുടെ പേരും തരം തിരിവും ഒക്കെ നന്നായി.ആദ്യത്തെ പോസ്റ്റില്‍ ചാവേറായി വന്ന് ഇപ്പോ ഇത്താത്താനേയും കൊണ്ടു സ്വര്‍ഗ്ഗത്തില്‍ വന്നിരിക്കുകയല്ലെ?. ഏതായാലും എന്തെങ്കിലുമൊക്കെ പോസ്റ്റ്. സൌകര്യം പോലെ വായിച്ച് ഇതു പോലെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാം. കൊല്ലക്കടയില്‍ സൂചി വില്പന സൂക്ഷിച്ചു നടത്തുന്നത് നന്നായിരിക്കുമെന്ന് പറയട്ടെ. കൊമ്പനും കണ്ണൂരാനും അങ്ങനെ ധാരാളം പുലികളുമുള്ള ആദിവാസി കാടാണെന്ന ഓര്‍മ്മയുള്ളതേതയാലും നന്ന്.

  ReplyDelete
  Replies
  1. നന്ദി ഇക്ക. കമന്റ് തുടര്‍ച്ച്ചെന്നൊക്കെ കണ്ടപ്പോള്‍ മേല്പ്പോട്ട് നോക്കി. അപ്പോഴാ മുഹമ്മദ്കുട്ടി ഇക്ക പറ്റിച്ചതാണ്ന്നു മനസിലായത്.ന്നാലും ഒന്ന് സൂക്ഷിക്കുന്നതാ എനിക്ക് നല്ലത് അല്ലെ? പുലികളൊക്കെ വരട്ടെന്നെ. ഹിഹീ

   Delete
 36. MAXIMUM UTILISATION OF AVAILABLE RESOURCES ..... :)

  ReplyDelete
 37. Njanum Deesantaaaa..!!

  Manoharam, Ashamsakal...!!!

  ReplyDelete
  Replies
  1. ഞാന്‍ ഇപ്പോളാ ഡീസന്റ് ആയത് കേട്ടോ. ഇത്താന്റെ വഴക്ക് കേട്ടപ്പോളാ.

   Delete
 38. മിന്നു കുട്ടി ... ബ്ലോഗിലെ രണ്ടാമത്തെ പോസ്റ്റ്‌ കസറിട്ടോ.. പിന്നെ ബൂലോക രാജാകന്മാരെ നോവിച്ചാല്‍ അവര്‍ വെറുതെ ഇരിക്കില്ല പറഞ്ഞേക്കാം.. ഹി ഹി ..

  ഇനിയും എഴുതുക .... സ്നേഹാശംസകളോടെ ...

  ആഷിക് തിരൂര്‍ ..

  ReplyDelete
  Replies
  1. വെറുതെയിരുന്നപ്പോ ഒന്ന് കളിച്ചുനോക്കീതാ കേട്ടോ. ഞാനിനി ഇപ്പണിക്ക് ഇല്ല ഇക്കാ. ഹി ഹീ.

   Delete
 39. മിന്നു പോസ്റ്റ്‌ വായിച്ചു രസിച്ചു, രസിച്ചു വായിച്ചു... ബൂലോകത്തെ വമ്പന്‍മാരെ പരിചയപ്പെടുത്തി കൊടുത്ത കൂട്ടത്തില്‍ ചില പേര്‌ കെട്ട ബൂലോകരെ പരിചയപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്‌ അവര്‍ ഒത്തുചേര്‍ന്ന് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്‌ട്‌. സ്കൂളില്‍ പോകുമ്പോള്‍ ഒന്ന് സൂക്ഷിച്ച്‌ പൊയ്ക്കോ? ക്വട്ടേഷന്‍ സംഘ നേതാവ്‌ സുബ്രു അഖില കേരള സ്ത്രീ പീഢന അസോസിയേഷന്‌റെ സംസ്ഥാന പ്രസിഡണ്‌ടാ... ഹാ

  ReplyDelete
  Replies
  1. ഗമണ്ടന്‍ കമന്റ് ആയിപ്പോയല്ലോ ഇക്ക ഇത്. ഹിഹീ.കൊട്ടേഷന്‍ടീം വരുന്നതിനു മുന്‍പ് ഓടിയെക്കാം.ലേ?

   Delete
 40. വരികളിലെ ഒഴുക്കും ഹാസ്യം പറയുന്നതിലെ അനായാസ ശൈലിയും അതീവഹൃദ്യമായത് കൊണ്ടാവാം ഈ ബ്ലോഗിലെ രചനകള്‍ക്ക് മറ്റൊരു ബ്ലോഗറുടെ ശൈലിയുമായി സമാനത തോന്നിക്കുന്നത്.
  ഒരേ ശൈലിയില്‍ ഒന്നിലേറെ പേര്‍ തങ്ങളുടെ സൃഷ്ടികള്‍ക്ക് രൂപം കൊടുക്കുന്നത് സ്വാഭാവികമാണ്. അതിനെ ഭയപ്പെട്ടു എഴുത്തുരീതി മാറ്റണമെന്നു ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല.
  എഴുതുക.
  എഴുതാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ തുടരുക.
  ഇതിലെ ഓരോ വരികളിലും പ്രയോഗങ്ങളിലും ഹാസ്യമുണ്ട്. ചിരിപ്പിക്കാനുള്ള കഴിവും പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവും ഒന്നല്ല.
  ഭാവുകങ്ങള്‍

  ReplyDelete
 41. കലക്കി മോളേ കലക്കി,,,

  ReplyDelete
  Replies
  1. എനിക്കും ഇത് വായിച്ചിട്ട് ആരെയൊക്കെയോ ഓര്‍മ വരുന്നുണ്ട്.അത് പിന്നെപ്പറയാം..
   ഏതായാലും രസകരമായ വായന സമ്മാനിച്ചതില്‍ സന്തോഷം.
   പിന്നെ ബ്രണ്ണന്‍ കോളേജ് എന്നൊക്കെ എഴുതിയത് കാണുമ്പോള്‍ ഇവിടെ എവിടെയോ നിന്നാണല്ലോ മണമടിക്കുന്നത് !
   ങേ?

   Delete
 42. ഇങ്ങള് തകര്‍ത്തു ട്ടോ.. ആശസകള്‍..... ...

  ReplyDelete
 43. മിന്നൂസിന്റെ ഹാസ്യം നന്നയി രസിച്ചൂട്ടൊ....നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട്..പിന്നെ, പ്രശസ്ത ബ്ലൊഗെര്‍സിനെ പരിചപ്പെടുത്തിയതും ഒക്കെ രസായിട്ടുണ്ട്..,,..പിന്നെ കാണാമേ...

  ReplyDelete
 44. നർമ്മം നന്നായി....രമേശ് അരൂരിനെ കണ്ടില്ലാ അതു കൊണ്ട് ഞാൻ വടിയെടുക്കുന്നൂ...അക്ഷരത്തെറ്റ് ഒരുപാടുണ്ട്...അതു മാറ്റുക...എല്ലാ ഭാവുകങ്ങളും....

  ReplyDelete
 45. എന്ത് മാത്രം ആളുകളാ ഈ ബൂലോകത്തില്‍? ഈ കൊടും കാട്ടില്‍? കൊമ്പനും, പുലി പൂച്ച എലി പെരുച്ചാഴി എലിയെ പിടിക്കുന്ന കാട്ടുപൂച്ചകള്‍ ആട് കോഴി കോഴിയെ കക്കുന്ന കുറുക്കന്മാര്‍ മുടിവെട്ടുന്നവര്‍ അങ്ങനെയങ്ങനെ ഒരാദിവാസി ദുനിയാവ് അവിടത്തെ മൂപ്പന്‍ രോമ കുമാരന്‍ മുറിവയ്ദ്യന്‍ കല്ലി വല്ലി കണ്ണൂരാന്‍ ...ഇതിന്റെയൊക്കെ ഇടയില്‍ ഒരു പാവം മിന്നാമിനുങ്ങ്..എന്തായാലും നര്‍മ്മം നന്നായി എങ്കിലും രമേശ്‌ അരൂരിനു ജോലി ആക്കരുത് ട്ടോ .

  ReplyDelete
 46. ചേച്ചിയും അനിയത്തിയും കൊള്ളാം ..
  ബൂലോക പുലികളുടെ പേര് മാത്രമേ പറയൂ അല്ലെ.
  അടുത്ത പോസ്റ്റില്‍ നമ്മളെ പോലുള്ള എലികളെയും പരിഗണിക്കണേ !!!

  ReplyDelete
 47. സംഗതി ഗമണ്ടനായിട്ടുണ്ട്. (മണ്ടൂസനല്ല ട്ടോ ഗമണ്ടൻ). ചിരിച്ച് ചിരിച്ച് ഞാൻ കുപ്പീൽ വച്ചിരുന്ന വെള്ളം കുടിച്ചു. വായിൽ വെള്ളം വച്ച് ചിരിച്ചാ അത് മുഴുവൻ മോണിറ്ററിലാവും. അതോണ്ടാ അങ്ങനെ ചിരിക്കാഞ്ഞത്. മിന്നുക്കുട്ടി എനിക്കിട്ടും നല്ലൊരു താങ്ങ് റ്റ്ഹാങ്ങി അല്ലേ ? കുഴപ്പമില്ല. ഞാൻ നിന്റെ ഇത്താത്തയ്ക്ക് കൊട്ടേഷൻ കൊടുത്തിട്ടുണ്ട്, എന്തായാലും ആ പാണ്ടിലോറി ഇടിച്ച് കിടക്കാനാ നിന്റെ വിധി. ഞാൻ കൊടുക്കുന്നുണ്ട് കൊട്ടേഷൻ,ആ പാണ്ടിലോറിക്ക്. നന്നായെഴുതീ ട്ടോ ആശംസകൾ.

  ReplyDelete
 48. ഏഴുത്ത് ചിലര്‍ക്ക് വേണ്ടിയാണങ്കിലും നല്ല ഒഴുക്കില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു

  ReplyDelete
 49. രസച്ചരട് പൊട്ടാതെയൊടുക്കം വരെ നന്നായി എഴുതിയിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 50. നന്നായി എഴുതി.. ആശംസകള്‍

  ReplyDelete
 51. നന്നായി. ആശംസകള്‍

  ReplyDelete
 52. ഈ ബിലാത്തി മണ്ടന്റെ പേരും കുടചക്രോമൊക്കെ
  കാണിച്ച് ,മോൾടെത്ത്യങ്ങാനുമോ,വീട്ടുകാരോ എന്റെയൊക്കെ
  വല്ല പോസ്റ്റുമെങ്ങാൻ വായിച്ചുപോയാൽ..അതോടെ തീരും മിന്നൂന്റെ ബൂലോഗവാസം..!

  പിന്നെ എപ്പ്യോ കെട്ടി സീലുവെച്ചൂന്നു ചോദിച്ചാൽ മതിയല്ലോ..! !

  അസ്സലായിട്ടുണ്ട്ട്ടാ ..ഈ വായാടിത്വം കേട്ടൊ മിന്നൂസ്

  ReplyDelete
 53. മിന്നും താരത്തിന്‍റെ ബ്ലോഗില്‍ ആദ്യം ..........നന്നായി ..ആശംസകള്‍ ..................

  ReplyDelete
 54. നന്ന് , എഴുത്ത് വഴങ്ങുന്നു , രസച്ചരട് ഉടനീളം മുറിയാതെ നോക്കാന്‍ ആയി ട്ടുണ്ട് ,

  ReplyDelete
 55. ഹ്ര്‌ദ്യം.... ആസ്വാദ്യകരം.

  ReplyDelete
 56. "ബൂലോകം എന്ന് പറഞ്ഞാ ഒരു വലിയ കാടാണ്. അവിടെ പുലി പൂച്ച എലി പെരുച്ചാഴി എലിയെ പിടിക്കുന്ന കാട്ടുപൂച്ചകള്‍ ആട് കോഴി കോഴിയെ കക്കുന്ന കുറുക്കന്മാര്‍
  മുടിവെട്ടുന്നവര്‍ അങ്ങനെയങ്ങനെ ഒരാദിവാസി ദുന്യാവാ" ഇത് നല്ല കണ്ടുപിടുത്തം ആണല്ലോ മിന്നു .....കൊള്ളാം ചിരിച്ചു ചിരിച്ചു കപ്പാന്‍ ഒന്നും അടുത്ത് ഇല്ലാത്തത് കൊണ്ട് കീബോഡ് കപ്പി ഞാനങ്ങ് അഡ്ജസ്റ്റ്‌ ചെയ്തു ...:)

  ReplyDelete
 57. മിന്നുവിന്‍റെ പൂന്തോട്ടത്തിലൂടെ ഒരു ഉല്ലാസയാത്ര.നന്നായി ആസ്വദിച്ചു.

  ReplyDelete
 58. മിന്നുക്കുട്ടി - നേനക്കുട്ടി രണ്ടുപേരും ഒരാളാണോ...?

  റെഫി പറഞ്ഞത് പോലെ "വരികളിലെ ഒഴുക്കും ഹാസ്യം പറയുന്നതിലെ അനായാസ ശൈലിയും അതീവഹൃദ്യമായത് കൊണ്ടാവാം ഈ ബ്ലോഗിലെ രചനകള്‍ക്ക് മറ്റൊരു ബ്ലോഗറുടെ ശൈലിയുമായി സമാനത തോന്നിക്കുന്നത്."

  എനിക്കും അങ്ങിനെ തോന്നി...എന്തായാലും സംഭവം നന്നായി....

  "സ്വര്‍ഗത്തിലൊരു ഇത്താത്ത" എന്ന റ്റൈറ്റില്‍ കണ്ടപ്പോ സെന്റിയാകുമെന്ന് കരുതി....
  വായിച്ച് വന്നപ്പോ മൊത്തം കോമഡി....എന്താണാവോ ആ പേരു കൊണ്ട് ഉദ്ദേശിച്ചത്...?

  (ക്ഷമിക്കണം വിമര്‍ശനമല്ല...അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിച്ചതാ...)

  ReplyDelete
 59. ഒരു സംശയം കൂടി...

  ഈ തലശേരിയില്‍ കോമഡി പഠിപ്പിക്കുന്ന വെല്ല സ്ഥലോമുണ്ടോ...?
  അവിടുന്ന വരുന്ന എല്ലാവരും കോമഡിയുടെ ആശാന്‍മാരും ആശാത്തികളുമാണല്ലോ....?
  അത് കൊണ്ട് ചോദിച്ചതാ....

  ReplyDelete
 60. ആഹാ....നല്ല രസായിട്ടോ...

  ReplyDelete
 61. അവിടെ പുലി പൂച്ച എലി പെരുച്ചാഴി എലിയെ പിടിക്കുന്ന കാട്ടുപൂച്ചകള്‍ ആട് കോഴി കോഴിയെ കക്കുന്ന കുറുക്കന്മാര്‍ മുടിവെട്ടുന്നവര്‍ അങ്ങനെയങ്ങനെ ഒരാദിവാസി ദുന്യാവാ അത്....
  കൊള്ളാം മിന്നുക്കുട്ടി മിടുക്കി തന്നെ...!
  ഒരുപാട് എഴുതൂ...
  ഇത്താത്ത പഠിച്ചോട്ടെട്ടോ.

  ReplyDelete
 62. അപ്പൊ ലതാണു സ്വര്‍ഗത്തിലൊരു ഇത്താത്ത..

  നന്നായിട്ടുണ്ട്...

  ReplyDelete
 63. ഇതെന്താ ഞാന്‍ ഇതിലെ ഒരു കഥാപാത്രമായിട്ടു ഇങ്ങനെയൊരു പോസ്റ്റ്‌ ഇട്ട കാര്യം എന്നെ അറിയിക്കാഞ്ഞേ ?? ഞാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും കേട്ടോ ......!!

  ReplyDelete
 64. മിന്നൂട്ടീ...
  ആദ്യായിട്ടാ ഈ പടി ചവിട്ടുന്നെ..
  പൂമുഖത്തെത്തിയപ്പഴെ ഈ മിന്നാമിനുങ്ങിന്‍റെ മിന്നായം ഞാന്‍ കണ്ടറിഞ്ഞു.
  നല്ല സദ്യ.വയര്‍ നിറച്ചും കഴിച്ചു..
  തകര്‍പ്പന്‍ കൂട്ടാനുകള്‍..രസങ്ങള്‍..നര്മങ്ങള്‍..മര്മങ്ങള്‍..
  എല്ലാം കൂടെ.. ഞാന്‍ പറയണോ..?!

  ഇഷ്ടായി, ഒരുപാട്.
  ഈ പൂന്തോപ്പിലെ പൂക്കള്‍ എന്നും വാടാതെ നില്‍ക്കട്ടെ..
  ഒരിക്കലും വാടാത്ത പൂക്കള്‍ നടാന്‍ ഇനിയും മിന്നുവിനാവട്ടെ..
  പുതിയ പൂക്കള്‍ വിരിയുമ്പോള്‍ അറിയിച്ചാല്‍ ഇനിയും വരാം..
  മഅ സ്സലാമ..

  ReplyDelete
 65. നന്നായിട്ടുണ്ട് ഇനിയും എഴുതുക
  വേണുജി പറഞ്ഞത് പോലെ പിന്നെ ബ്ലോഗ് പുലികളെ മാത്രമേ അറിയൂ അല്ലേ
  ഇടയ്ക്കൊക്കെ മറ്റ് ബ്ലോഗുകളും കാണുക
  ആശംസകള്‍ ....

  ReplyDelete
 66. Good writing. Congrats.

  Please read the below post and share it with your friends for a social cause.

  http://najeemudeenkp.blogspot.in/2012/05/blog-post.html

  With Regards,
  Najeemudeen K.P

  ReplyDelete
 67. എന്റെ പേരൊക്കെ ഇനി എന്നാ വരാ ആവോ.. എത്ര ലളിതമായ ശൈലി.. നന്നായിട്ടുണ്ട്

  ReplyDelete
 68. നന്നായി.... ആശംസകള്‍..!minnu

  ReplyDelete
 69. ആദ്യമായാണ്‌ ഇത് വഴിയൊക്കെ .....
  എഴുത്ത് ഗംഭീരം എന്ന് തന്നെ പറയട്ടെ ...നര്‍മ്മത്തിലൂടെ കാര്യങ്ങള്‍ പറയുന്ന മിടുക്കിനോടുള്ള അസൂയ മറച്ചു വെക്കുന്നില്ല :)
  പറഞ്ഞ പോലെ എന്നാണാവോ പാവം നമ്മടെ പേരൊക്കെ ഇങ്ങനെ ആരേലും പറഞ്ഞു കേള്‍ക്കുക ... !! നടന്നത് തന്നെ .... :P

  ReplyDelete
 70. Very good :)
  നർമ്മവും എഴുത്തിന്റെ ശൈലിയും ഒത്തുവരുന്നുണ്ട്.

  ReplyDelete
 71. Hi,
  minnukutty....excelent............!

  ReplyDelete
 72. ente blog visit cheythathinu nanni. nannayi ezhuthiyittundu. narmam niranja postukal saadaarana blogermaarude swaththanenkilum, ivide oru blogeri athu kaikkalaakkiyirikkunnu. Aashamsakal!! Oru paribhavamundu - enthe aandil orikkal maathram ee pani cheyyunnu? kozhiye kallerinjum vallimmaanodu tharuthala paranjum kazhiyumbol pinne samayamillanjittano?

  ReplyDelete
 73. വരെ നന്നായി എഴുതിയിരിക്കുന്നു.നന്നായി ആസ്വദിച്ചു.
  ആശംസകള്‍...

  ReplyDelete
 74. ഹ ഹ ഹ വളരെ രസകരമായ പോസ്റ്റ്‌ ഞാനും കൂടുവാ കൂടെ കേട്ടോ .......

  ReplyDelete
 75. നന്നായി മിന്നൂ.. വളരെ നന്നായി എഴുത്ത്. നന്നായിച്ചിരിപ്പിച്ചു. ആസ്വദിച്ചുതന്നെ വായിക്കാന്‍ പറ്റി.

  ReplyDelete
 76. ഇഷ്ടമായി ഈ ഹാസ്യം. എഴുത്തും ഉഗ്രനായിട്ടുണ്ട് . ഇങ്ങനെയൊക്കെയുള്ള സംഭവങ്ങള്‍ ഇനിയും പോരട്ടെ :) ഭാവുകങ്ങള്‍ !

  ReplyDelete
 77. മുമ്പത്തെ പോസ്റ്റിൽ പലരും പറഞ്ഞപോലെ പുതിയ ബ്ലോഗർ ആണോ.. അല്ലെ..?? ഏയ്.. ആയിരിക്കുമായിരിക്കുമോ..?? വ്വാ.. എന്തേലുമാട്ടെ.. സംഗതി കൊള്ളാം..!!

  ReplyDelete
 78. ആ ഇത്താത്ത ഒരു പാവമാണെന്നു തോന്നുന്നു..
  ഈ ബൂലോഗ കാടും അതിലെ വന്യമൃഗങ്ങളേയും അവര്‍ക്ക് കാണിച്ചുകൊടുക്കാതിരിക്കുകയാവും നല്ലത്..
  സങ്ങതി ജോര്‍ ..!!

  ReplyDelete
 79. ഇതു സൂപ്പർ എഴുത്താണല്ലോ ? ഇതെന്താ പുതിയതൊന്നുമില്ലാത്തത്

  ReplyDelete
 80. പ്രിയപ്പെട്ട മിന്നു,

  സുപ്രഭാതം !

  പറയേണ്ടത് നര്‍മത്തിലൂടെ പറഞ്ഞാല്‍,ശത്രുക്കള്‍ ഉണ്ടാകില്ല. :)

  നന്നായി എഴുതി...............പിന്നെ,എന്തേ പുതുതായി ഒന്നും എഴുതിയില്ല?

  ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 81. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete

 82. {"അനാമിക?
  ഷാനവാസ്‌?
  കാദു?
  കൊച്ചുമോള്‍?
  ഫൈസല്‍ ബാബു?
  ഇസ്മയില്‍ ചെമ്മാട്?
  ചാണ്ടിച്ചന്‍?
  ഷബീര്‍?
  മുരളി മുകുന്ദന്‍?
  മനോരാജ്?
  ഇവരെ ആരെയെങ്കിലും അറിയാമോ?"}

  ബൂലോകം എന്നാ ഈ കാട്ടിലെ പാവം ഫാരിയെ മാത്രം മിന്നു അറിയില്ല അല്ലെ...??? എന്നാ ഇന്നാ...http://kaypum-madhuravum.blogspot.in/2012/09/blog-post_7.html

  ReplyDelete
 83. Snehathode ...!!!

  Manoharam, Ashamsakal...!!!

  ReplyDelete
 84. നന്നായി. ആശംസകള്‍

  ReplyDelete
 85. നര്‍മ്മത്തിലൂടെ കാര്യംനന്നായി പറഞ്ഞു ..ആശംസകള്‍ നേരുന്നു ..

  ReplyDelete
 86. ചിരിയിലൂടെ കഥ പറയുക ഒരു അനുഗ്രഹീത സിദ്ധിയാണ്..
  നല്ല എഴുത്ത്.. ഇഷ്ടപ്പെട്ടു ..

  ReplyDelete
 87. ഇത് കണ്ണൂരാന്റെ സ്വർഗത്തിലോരു സുരയ്യയുടെ വേറൊരു വേർഷൻ പോലുണ്ടല്ലോ.. അതും കത്ത് ഇതും കത്ത്.. അതും എഴുത്തുകാരെ മൊത്തം പറഞ്ഞു. ഇതും പറഞ്ഞു. എന്തായാലും ശൈലി ഇഷ്ടമായി.

  ReplyDelete